മാഹിയിൽ നിന്നു മദ്യക്കടത്ത്: ര​ണ്ടു പേ​ർ പി​ടി​യി​ൽ
Sunday, May 19, 2019 12:13 AM IST
വ​ട​ക​ര: മാ​ഹി​യി​ൽ നി​ന്നു ക​ട​ത്തി​യ ഇ​രു​ന്നൂ​റി​ലേ​റെ കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ടു പേ​ർ വ​ട​ക​ര​യി​ൽ എ​ക്സൈ​സ് പി​ടി​യി​ൽ. വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി തി​ക്കോ​ടി പ​ട​വ​ല​ത്ത് കു​നി പ്ര​ബീ​ഷ്, നി​ല​ന്പൂ​ർ പൂ​ക്കോ​ട്ടുംപാ​ടം സ്വ​ദേ​ശി അ​മീ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ​ട​ക​ര ദേ​ശീ​യ​പാ​ത​യി​ൽ കാ​റി​ൽ ക​ട​ത്തു​ന്പോ​ഴാ​ണ് പ്ര​ബീ​ഷ് പിടിയിലായ​ത്. കോ​ഴി​ക്കോ​ട് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​ക്കു കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
ഡി​ക്കി​യി​ൽ ഒളിപ്പിച്ചതായി​രു​ന്നു 162 കു​പ്പി മ​ദ്യം. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം. ​ഹാ​രി​സ്, സി​ഇ​ഒ​മാ​രാ​യ സു​നീ​ഷ്, രാ​ഗേ​ഷ്ബാ​ബു, ഷി​ജി​ൻ എ​ന്നി​വ​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മ​ദ്യം എ​റ​ണാ​കു​ള​ത്തേ​ക്കു കൊ​ണ്ടു​പോ​കുക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​ബീ​ഷ് മൊ​ഴി ന​ൽ​കി​യ​ത്. ഇ​യാ​ൾ നേ​ര​ത്തെ മ​ദ്യം ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​ണ്. സ്കൂ​ട്ട​റി​ൽ നി​ല​ന്പൂ​രി​ലേ​ക്കു കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന മൂ​ന്നു കേ​സ് മ​ദ്യ​വു​മാ​യാ​ണ് അ​മീ​ർ വ​ല​യി​ലാ​യ​ത്. മു​ട്ടു​ങ്ങ​ൽ കെഎസ്ഇ​ബി ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.