സ്കൂ​ൾ​ വാ​ഹ​ന​ങ്ങ​ളു​ടെ മഴക്കാലപൂർവ പ​രി​ശോ​ധ​ന 25നും 29​നും
Wednesday, May 22, 2019 11:45 PM IST
കോ​ഴി​ക്കോ​ട്:​ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​നു മു​ൻ​പു ന​ട​ത്തു​ന്ന ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ല്ലാ സ്കൂ​ൾ ബ​സു​ക​ളും 25ന് ​രാ​വി​ലെ എ​ട്ടി​ന് ചേ​വാ​യൂ​രി​ലെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഗ്രൗ​ണ്ടി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ആ​ർ​ടി​ഒ എ.​കെ.​ശ​ശി​കു​മാ​ർ അ​റി​യി​ച്ചു.
വാ​ഹ​ന​ങ്ങ​ളു​ടെ മെ​ക്കാ​നി​ക്ക​ൽ പ​രി​ശോ​ധ​ന, ജി​പി​എ​സ് ടാ​ഗിംഗ്, സ്പീ​ഡ് ഗ​വർ​ണ​റു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത, ട​യ​റു​ക​ൾ, ലൈ​റ്റു​ക​ൾ, വൈ​പ്പ​ർ ബ്ലേ​ഡു​ക​ൾ, എ​മ​ർ​ജ​ൻ​സി വാ​തി​ലു​ക​ൾ, ഡോ​ർ ഹാ​ൻ​ഡി​ലു​ക​ൾ, ക​ർ​ട്ട​നു​ക​ൾ, സീ​റ്റു​ക​ൾ, പ​ഠ​ന​സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സാ​മ​ഗ്രി​ക​ൾ തു​ട​ങ്ങി​യ​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.
സ്കൂ​ൾ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ബ​സ് ഇ​ത​ര വാ​ഹ​ന​ങ്ങ​ൾ 29ന് ​രാ​വി​ലെ എ​ട്ടി​ന് ചേ​വാ​യൂ​ർ ഗ്രൗ​ണ്ടി​ൽ ഹാ​ജ​രാ​ക്ക​ണം.​ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ഓൺ സ്കൂൾ ഡ്യൂട്ടി എ​ന്ന ബോ​ർ​ഡ് വ്യ​ക്ത​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചു​മാ​ത്ര​മേ സ​ർ​വീ​സ് ന​ട​ത്താ​ൻ പാ​ടു​ള്ളൂ. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാണ് നടപടി.
സ്കൂ​ൾ വാ​ഹ​നം ഓ​ടി​ക്കു​ന്ന കോ​ഴി​ക്കോ​ട് ആ​ർ​ടി ഓ​ഫീ​സ് പ​രി​ധി​യി​ലെ എ​ല്ലാ ഡ്രൈ​വ​ർ​മാ​ർ​ക്കു​മാ​യി 29ന് ​രാ​വി​ലെ 9.30ന് ​ചേ​വാ​യൂ​രി​ലെ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​ൽ ഏ​ക​ദി​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. ഡ്രൈ​വ​ർ​മാ​ർ ഒ​റി​ജി​ന​ൽ ലൈ​സ​ൻ​സു​മാ​യി ഹാ​ജ​രാ​ക​ണം. ഈ ​ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ മാ​ത്ര​മേ സ്കൂ​ൾ ബ​സു​ക​ളി​ൽ നി​യോ​ഗി​ക്കാ​വൂ​ എ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​രും ട്രാ​ഫി​ക് നോ​ഡ​ൽ ഓ​ഫീ​സ​റും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ആ​ർ​ടി​ഒ അ​റി​യി​ച്ചു.
കൊ​ടു​വ​ള്ളി സ​ബ് റീ​ജണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന എ​ല്ലാ സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷാ പ​രി​ശോ​ധ​ന 25 ന് ​കെ​എം​ഒ ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍ മൈ​താ​ന​ത്ത് ന​ട​ത്തു​ന്ന​താ​ണെ​ന്ന് കൊ​ടു​വ​ള​ളി മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം .​ജി . ഗി​രീ​ഷ് അ​റി​യി​ച്ചു.
01 മു​ത​ല്‍ 5000 വ​രെ​യു​ള​ള ന​മ്പ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ രാ​വി​ലെ എ​ട്ടു​മു​ത​ൽ 11 വ​രെ​യും 5001 മു​ത​ല്‍ 9999 വ​രെ ന​മ്പ​റി​ലു​ള​ള വാ​ഹ​ന​ങ്ങ​ള്‍ 11 മു​ത​ല്‍ ഉച്ചയ്ക്കുശേഷം ര​ണ്ട് ​വ​രെ​യും പ​രി​ശോ​ധി​ക്കും.
എ​ല്ലാ വാ​ഹ​ന​ങ്ങ​ള്‍​ക്കും ജി​പി​എ​സും സ്പീ​ഡ് ഗ​വ​ര്‍​ണ​റും നി​ര്‍​ബ​ന്ധ​മാ​ണ്. പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത വാ​ഹ​ന​ങ്ങ​ള്‍ സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന ദി​വ​സം മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.
27 ന് ​രാ​വി​ലെ 10 മു​ത​ല്‍ എ​ല്ലാ സ്‌​കൂ​ള്‍ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. സ്‌​കൂ​ളു​ക​ളു​ടേ​ത​ല്ലാ​ത്ത ഇ​ത​ര വാ​ഹ​ന​ങ്ങ​ള്‍ 27 ന് ​രാ​വി​ലെ എ​ട്ടു​മു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.
വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് കൊ​ടു​വ​ള്ളി സ​ബ് റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടണം. ഫോ​ണ്‍: 0495 2210280.