അ​ധ്യാ​പ​ക​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും
Wednesday, May 22, 2019 11:47 PM IST
മു​ക്കം: നീ​ലേ​ശ്വ​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ അ​ധ്യാ​പ​ക​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. കോ​ഴി​ക്കോ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ കോ​ട​തി​യി​ലാ​ണ് അ​ധ്യാ​പ​ക​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.
അ​ധ്യാ​പ​ക​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ക്കാ​നി​ട​യി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം അ​ധ്യാ​പ​ക​ർ ഇ​ന്ന് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.
നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും പ​രീ​ക്ഷ ചീ​ഫ് സൂ​പ്ര​ണ്ടു​മാ​യ കെ. ​റ​സി​യ, ഇ​തേ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നും പ​രീ​ക്ഷ അ​ഡീ​ഷ​ണ​ൽ ഡെ​പ്യൂ​ട്ടി ചീ​ഫു​മാ​യ നി​ഷാ​ദ് വി. ​മു​ഹ​മ്മ​ദ്, ചേ​ന്ന​മം​ഗ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നും ഡെ​പ്യൂ​ട്ടി ചീ​ഫു​മാ​യ പി.​കെ. ഫൈ​സ​ൽ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു​ണ്ട്.
മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് വ​രെ അ​ധ്യാ​പ​ക​രു​ടെ അ​റ​സ്റ്റ് വൈ​കി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അ​ധ്യാ​പ​ക​രെ അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ കു​ട്ടി​ക​ൾ എ​ഴു​തി​യ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ എ​വി​ടെ​യെ​ന്ന​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രൂ.
കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്.​പി, താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മു​ക്കം സി​ഐ കെ.​വി. ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​തേ സ​മ​യം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ നി​ഷാ​ദ് വി. ​മു​ഹ​മ്മ​ദി​നെ കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.