വ​ള​യ​ത്ത് സി​പി​എം -ലീ​ഗ് സം​ഘ​ര്‍​ഷം, ബോം​ബേ​റ്; പോ​ലീ​സു​കാ​ര​ന്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്
Friday, May 24, 2019 12:30 AM IST
നാ​ദാ​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഹ്‌​ളാ​ദ​ത്തി​നി​ടെ യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ വ​ള​യം ഒ​പി​മു​ക്കി​ല്‍ സി​പി​എം - ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ പോ​ലീ​സുകാ​ര​ന​ട​ക്കം ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഹ്ലാ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ണി​മേ​ലി​ല്‍ നി​ന്നെ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​രും ഒ​പി മു​ക്കി​ലെ യു​വാ​ക്ക​ളും ത​മ്മി​ൽ വാ​ക്കേ​റ്റ​ത്തി​നി​ടെ​യു​ണ്ടാ​യ ക​ല്ലേ​റി​ലാ​ണ് ഏ​ഴ് വ​യ​സു​കാ​രി​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്.
ഓ​ണ​പ്പ​റ​മ്പ​ത്ത് സ്വ​ദേ​ശി​ക​ളാ​യ പ​ത്മി​നി (45 ), വി​ജി​ലേ​ഷ് (23) അ​ഭി​ന​ന്ദ് (19) അ​മ​ല്‍​ജി​ത്ത് (22) ശ്രേ​യ (7) അ​ര്‍​ജു​ന്‍ (28) എം​എ​സ്പി ബ​റ്റാ​ലി​യ​നി​ലെ ഹ​വീ​ല്‍​ദാ​റാ​യ ടി. ​വി​പി​ന്‍ (32) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
പോ​ലീ​സു​കാ​ര​നെ നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഏ​ഴു വ​യ​സു​കാ​രി ശ്രേ​യ​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും മ​റ്റു​ള്ള​വ​രെ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ക​ല്ലേ​റു​ണ്ടാ​യാ​പ്പോ​ള്‍ വീ​ട്ടു വ​രാ​ന്ത​യി​ലും മു​റ്റ​ത്തും ന​ല്‍​ക്കു​ക​യാ​യി​രു​ന്ന​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വീ​ടി​ന് നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റി​ന് ശേ​ഷം ലീ​ഗ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​രു​ഭാ​ഗ​ത്തും ത​ടി​ച്ച് കൂ​ടി പോ​ര്‍​വി​ളി​ച്ച​തോ​ടെ ഇ​വ​രെ പി​രി​ച്ച് വി​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വീ​ണ്ടും ക​ല്ലേ​റു​ണ്ടാ​യി ഇ​തി​നി​ട​യി​ലാ​ണ് പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റ​ത്. ഇ​തി​നി​ടെ തു​ണ്ടി​യി​ല്‍ അ​ന്ത്രു​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റു​ണ്ടാ​യി. ബോം​ബ് വീ​ട്ട് മു​റ്റ​ത്ത് വീ​ണ് പൊ​ട്ടി​യെ​ങ്കി​ലും ആ​ര്‍​ക്കും പ​രി​ക്കി​ല്ല. സം​ഘ​ര്‍​ഷ​ത്തി​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യി പ​രാ​തി​യു​ണ്ട്. അ​ഡീ. പോ​ലീ​സ് മേ​ധാ​വി കെ.​ടി. സു​ബ്ര​മ​ണ്യം, നാ​ദാ​പു​രം ഡി​വൈ​എ​സ്പി പ്രി​ന്‍​സ് എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.