പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം സംഘടിപ്പിച്ചു
Sunday, May 26, 2019 12:03 AM IST
പു​ല്ലൂരാം​പാ​റ: പ​ല്ലൂരാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്‌​കൂ​ളി​ലെ ആ​ദ്യ​ത്തെ എ​സ്എ​ൽ​സി ബാ​ച്ചാ​യ 1980-81 ലെ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
നി​ര​വ​ധി പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. രാ​വി​ലെ ഒ​ൻ​പ​തി​നാ​രം​ഭി​ച്ച "മ​ധു​രി​ക്കും ഓ​ർ​മ​ക​ൾ' എ​ന്ന പു​ന​ർ​സ​മാ​ഗ​മം സ്കൂ​ൾ ഹെ​ഡ് മിസ്ട്ര​സ് മേ​ഴ്സി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്ക​ലും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി. 1980-81എ​സ് എ​സ് എ​ൽ സി ​ബാ​ച്ചി​ലെ 150 വി​ദ്യാ​ർ​ഥി​ക​ളി​ൽ 144പേ​രും മി​ന്നും വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്വ​രൂ​പി​ച്ച
വി​ദ്യാ​ഭ്യാ​സ കി​റ്റ് കൈ​മാ​റി

താ​മ​ര​ശേ​രി: ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ എ​ച്ച്‌​ഐ​വി ബാ​ധി​ത കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​യി പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​രൂപി​ച്ച വി​ദ്യാ​ഭ്യാ​സ കി​റ്റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ര്‍​മാ​ന്‍ മു​ജീ​ബ് മാ​ക്ക​ണ്ടി ട്ര​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​നാ​യ സോ​ബി​ന് കൈ​മാ​റി.
കെ​സ്റ്റ് കെ​യ​ര്‍ പ്രോ​ജ​ക്ടു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​നം. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്നാ​ണ് കി​റ്റ് ത​യ്യാ​റാ​ക്കി​യ​ത്. എം.​ഇ. ജ​ലീ​ല്‍, സു​ഭാ​ഷ്, ന​ളി​ന്‍ കു​മാ​ര്‍, പോ​ക്കു​ട്ടി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.