സ്കൂ​ൾ പ​രി​സ​ര​ത്തെ ഐ​സ്ക്രീം പാ​ർ​ല​റു​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, July 17, 2019 1:05 AM IST
കോ​ഴി​ക്കോ​ട്: സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലു​ള്ള ഐ​സ്ക്രീം പാ​ർ​ല​റു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും നി​ര​ന്ത​ര പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മാ​ക്കി സ്കൂ​ൾ​പ​രി​സ​ര​വും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​ൻ പോ​ലീ​സ്, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം പി​ടി​എ​യു​മാ​യി സ​ഹ​ക​രി​ച്ച് നി​ര​ന്ത​രം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ല​ഹ​രി​ക്കെ​തി​രെ കാ​യി​ക​ല​ഹ​രി എ​ന്ന ല​ക്ഷ്യ​വു​മാ​യി ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​ണം. കോ​ള​ജു​ക​ളി​ലും സ്കൂ​ളു​ക​ളി​ലും ല​ഹ​രി വി​രു​ദ്ധ ക്ല​ബു​ക​ൾ രൂ​പീ​ക​രി​ച്ച് ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്താ​ൻ ഷാ​ഡോ എ​ക്സൈ​സ് സം​ഘ​ങ്ങ​ളെ​യും എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് സം​ഘ​ങ്ങ​ളെ​യും ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ സ്കൂ​ൾ-​കോ​ള​ജ് പ​രി​സ​രം ല​ക്ഷ്യ​മി​ട്ട് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ദേ​വ​ദാ​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 2018 ൽ ​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​ന്ന് 22 എ​ൻ ഡി​പി​എ​സ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.