കാ​ട്ടാ​ന​ വീ​ടും കൃ​ഷി​യും ന​ശി​പ്പി​ച്ചു
Thursday, July 18, 2019 12:21 AM IST
മു​ക്കം/​കു​ട​ര​ഞ്ഞി: കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ കൂ​ട​ര​ഞ്ഞി, ഉ​റ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച​യോ​ടെ​ കാട്ടാന യിറങ്ങി.

മ​ര​ത്തോ​ട്, തേ​ന​രു​വി, പീ​ടി​ക​പ്പാ​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത്. മ​ര​ത്തോ​ട് സ്വ​ദേ​ശി ചെ​റു​മു​ഖം ലി​സി​യു​ടെ വീ​ടും നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​യും ന​ശി​പ്പി​ച്ചു. തെ​ങ്ങ്, ജാ​തി, വാ​ഴ എ​ന്നിവയാണ് ന​ശി​പ്പി​ച്ച​ത്. ലി​സി​യും കു​ടും​ബ​വും ത​ല​നാ​രി​ഴ​യ്ക്കാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. ക​ടു​വ​താ​ഴ​ത്തി​ല്‍ ഷി​ജോ​യു​ടെ 1000ത്തോ​ളം വാ​ഴ​ക​ളു​ള്ള തോ​ട്ട​ത്തി​ലും ആ​ന നാ​ശം വി​ത​ച്ചു. വൻതുക നഷ്ടമുണ്ടായി. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ന​ക​ൾ ന​ശി​പ്പി​ച്ച വാ​ഴ​കൃ​ഷി​ക്ക് ഇ​ൻ​ഷ്വറ​ൻ​സ് ഉ​ണ്ടാ​യി​ട്ടു​പോ​ലും ധ​ന​സ​ഹാ​യ​ം ല​ഭിച്ചിട്ടില്ലെന്നും ഷി​ജോ പ​റ​ഞ്ഞു.

കാ​ട്ടാ​ന നാശം വിതയ്ക്കുന്നത് നി​ത്യ സം​ഭ​വ​മാ​ണെ​ന്നും ഇക്കാര്യം പലതവണ അ​ധി​കൃതരെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​ ഉ​ണ്ടാ​യി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ആന ഇ​റ​ങ്ങി​യ​പ്പോ​ൾ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചിരുന്നു. എന്നാൽ വാ​ഹ​ന​ങ്ങ​മോ മറ്റ് സൗകര്യമോ ഇല്ലാതെ വ​ള​രെ വൈ​കി ര​ണ്ട് ഫോ​റ​സ്റ്റ് ഗാ​ർ​ഡു​ക​ൾ മാ​ത്ര​മാ​ണ് എ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

ഏ​റെ ഭീ​തി​യോ​ടെ​യാ​ണ് ജനങ്ങൾ ഇ​വി​ടെ ക​ഴി​യു​ന്ന​ത്. കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഡി​എ​ഫ്ഒ ഓ​ഫീസി​ലെത്തി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യ​ല്ലാ​തെ മ​റ്റൊ​രു വ​ഴി​യു​മി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്.