ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ നി​ന്ന് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചി​ല്ല
Thursday, July 18, 2019 12:21 AM IST
മു​ക്കം: മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് വീ​ടി​ന് ഭീ​ഷ​ണി​യാ​യ കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വ​സ ക്യാ​ന്പു​ക​ളി​ൽ നി​ന്ന് മാ​റ്റി​പാ​ർ​പ്പി​ച്ച​ല്ല. ജൂ​ൺ 24ന് ​ഉ​ച്ച​ കഴിഞ്ഞ് ഒ​ന്നി​നാണ് ചേ​ന്നമം​ഗ​ല്ലൂ​ർ ആ​റ്റു​പു​റം കോ​ള​നി​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. കോ​ള​നി​യി​ലെ സ​ജീ​വ​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യും വീ​ടി​നോ​ട് ചേ​ർ​ന്ന കോ​ൺ​ക്രീ​റ്റ് മ​തി​ലു​മെ​ല്ലാം തൊ​ട്ട് താ​ഴെ​യു​ള്ള മൂ​ല​ക്ക​ണ്ടി​യി​ൽ ല​ത്തീ​ഫ് മു​ത്താ​പ്പു​മ്മ​ൽ ബീ​രാ​ൻ എ​ന്നി​വ​രു​ടെ വീ​ടി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മൂന്ന് വീ​ടു​ക​ളും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി.
ഒരു മാ​സം തി​ക​യാ​റാ​യി​ട്ടും ല​ത്തീ​ഫ് , സ​ജീ​വ​ൻ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യു​ക​യാ​ണ്. ല​ത്തീ​ഫി​ന്‍റെ കു​ടും​ബം ചേ​ന്നമം​ഗ​ല്ലു​ർ സ്കു​ളി​ലാ​ണ് ക​ഴി​യു​ന്ന​ത്. ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. സ്കൂ​ൾ ഉ​ള്ള ദി​വ​സം ഉ​ച്ച​ഭ​ക്ഷ​ണം സ്കൂ​ളി​ൽ നി​ന്ന് ല​ഭി​ക്കും. അ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ലും അ​വ​ധി ദി​ന​ത്തി​ലും ഹോ​ട്ട​ലി​ൽ നി​ന്ന് ക​ഴി​ക്ക​ണം. മ​ത്സ്യ ക​ച്ച​വ​ട​ക്കാ​ര​നാ​യ ല​ത്തീ​ഫി​ന് ഇ​ത് താ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ല​വി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ സാ​ധ്യ​മ​ല്ല. ഏ​ത് നി​മി​ഷ​വും മ​ണ്ണി​ടി​ഞ്ഞ് വീ​ഴാ​നും സാ​ധ്യ​ത​യു​ണ്ട്.

വ​നി​താ ക​മ്മീ​ഷ​ന്‍
മെ​ഗാ അ​ദാ​ല​ത്ത് 24ന്

​കോ​ഴി​ക്കോ​ട്: കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍ മെ​ഗാ അ​ദാ​ല​ത്ത് 24 ന് ​കോ​ഴി​ക്കോ​ട് ടൗ​ണ്‍ ഹാ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ന​ട​ത്തും.