തൊ​ഴി​ലു​റ​പ്പ് ​: പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ പണി കു​റ​യു​ന്നു​വെ​ന്ന് സി​പി​ഐ
Friday, July 19, 2019 12:38 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ​യു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ പ്ര​വൃ​ത്തി​ക​ൾ കു​റ​യു​ന്നു​വെ​ന്ന് സി​പി​ഐ‌ ബ്രാ​ഞ്ച് ക​മ്മ​ിറ്റി. കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ പ്ര​വൃ​ത്തി​യും ന​ട​ന്നു​വ​രു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും മ​റ്റും കാ​ടു​വ​ള​ർ​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ൾ യാ​ത്രക്കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​കു​ന്നു.
കാ​ടു​വെ​ട്ടി​നീ​ക്കാ​ൻ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നി​ല്ലെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. മാ​ത്ര​മ​ല്ല ഓ​വു​ചാ​ലു​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലും മ​ണ്ണ് ഒ​ഴു​കി ത​ട​സ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ പ്ര​വൃ​ത്തി​ക്ക് ഊ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എ.​കെ. പ്രേ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പീ​റ്റ​ർ കി​ങ്ങി​ണി​പ്പാ​റ, എം.​വി​നു, ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.