സ്കൂ​ൾ റേ​ഡി​യോ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 20, 2019 12:21 AM IST
ച​ക്കി​ട്ട​പാ​റ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ അ​ന്‍റോ​ണി​യ​ൻ​സ് വോ​യ്സ് എ​ന്ന പേ​രി​ൽ റേ​ഡി​യോ പ്രക്ഷേപണം ആ​രം​ഭി​ച്ചു. കു​ട്ടി​ക​ളുടെ സ​ർ​ഗാ​ത്മ​കക​ഴി​വു​ക​ളും പൊ​തുവി​ജ്ഞാ​ന​വും പ്ര​സം​ഗ പാ​ട​വ​വും വ​ർ​ധിപ്പി​ക്കു​കയാണ് ല​ക്ഷ്യ​ം.
പി​ടി​എ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ മാ​നേ​ജ​ർ ഫാ. ​വി​ൻ​സ​ന്‍റ് ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പ​ന​മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷി​ബു മാ​ത്യു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​നി ചെ​രി​യം​പു​റ​ത്ത്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ൽ​ഫി​ൻ.​സി. ബാ​സ്റ്റ്യ​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. പ്രേ​മ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ല്ലാ ദി​വ​സ​വും രാവിലെ 9.30 ന് റേ​ഡി​യോ പ​രി​പാ​ടി​ ആരംഭിക്കും. ഓ​രോ ദി​വ​സ​വും ഓ​രോ ക്ലാ​സ് നേതൃത്വം നൽകും. ക്ലാ​സ് അ​ധ്യാ​പ​ക​ന്‍റെ ഗു​രു മൊ​ഴി, പ​ത്ര​വാ​ർ​ത്ത​ക​ൾ, ക്വി​സ് ചോ​ദ്യ​ങ്ങ​ൾ, പ്ര​സം​ഗം, നാ​ട​ൻ പാ​ട്ടു​ക​ൾ, ക​വി​ത​ക​ൾ, ക​ഥ​ക​ൾ, പു​സ്ത​ക പ​രി​ച​യം എ​ന്നി​വയാണ് പ്രധാന പരിപാടികൾ. എ​ല്ലാ ക്ലാ​സ് മു​റി​യി​ലും സൗ​ണ്ട് ബോ​ക്സ് ക്ര​മീ​ക​രി​ച്ചിട്ടുണ്ട്.