ദു​രൂ​ഹ മ​ര​ണം: മൊ​ഴി​യെ​ടു​ത്തു
Saturday, July 20, 2019 12:21 AM IST
പേ​രാ​മ്പ്ര: ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തിൽ നാ​ദാ​പു​രം ഡി​വൈ​എ​സ്പി ജി. ​സാ​ബു യു​വ​തി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് മൊ​ഴി​യെ​ടു​ത്തു. മ​രി​ച്ച ആ​ദി​ത്യ​യു​ടെ പി​താ​വ് മോ​ഹ​ൻ ദാ​സ്, മാ​താ​വ് ശാ​ര​ദ എ​ന്നി​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.
യു​വ​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെയും നാ​ട്ടു​കാ​രു​ടെ​യും മൊ​ഴിയും രേ​ഖ​പ്പെ​ടു​ത്തി. ഭ​ർ​ത്താ​വ് കാ​യ​ണ്ണ ചാ​ലി​ൽ ദി​പി​നേ​ഷ്, മാ​താ​പി​താ​ക്ക​ൾ സ​ഹോ​ദ​രി എ​ന്നി​വ​ർ​ക്കെ​തി​രെ സ്ത്രീ​ധ​ന പീ​ഡ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ജൂ​ൺ 20നാ​ണ് ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മരിച്ച നി​ല​യി​ൽ യുവതിയെ ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ളും ആ​ക്‌ഷൻ ക​മ്മി​റ്റി​യും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു കാ​ണി​ച്ച് പേ​രാ​മ്പ്ര പോലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.