പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ്യാ​പാ​രി അ​റ​സ്റ്റി​ല്‍
Saturday, July 20, 2019 12:23 AM IST
നാ​ദാ​പു​രം: കു​റ്റ്യാ​ടി ടൗ​ണി​ലെ സ്കൂൾ പ​രി​സ​ര​ത്ത് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്‍​പ്പ​ന​യ്ക്ക് സൂ​ക്ഷി​ച്ച വ്യാ​പാ​രി​യെ അ​റ​സ്റ്റ് ചെ​യ്തു. വേ​ളം പൂ​ള​ക്കൂ​ല്‍ ക​യ​റ്റി​ക്ക​ണ്ടി കു​ഞ്ഞ​ബ്ദു​ല്ല (65)യെ​യാ​ണ് സ​ബ് ഡി​വി​ഷ​ണ​ൽ ഡി​വൈ​എ​സ്പി.​ജി. സാ​ബു​വി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം കു​റ്റ്യാ​ടി എ​സ്ഐ വി.​എം. ജ​യ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. കു​റ്റ്യാ​ടി ഗ​വ. ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ക​ട​യി​ല്‍ നി​ന്ന് മുന്പും പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു.
വി​ല്‍​പ്പ​ന തുടരുന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നു​സ​രി​ച്ചാ​ണ് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ട​യു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​ന്‍ പോ​ലീ​സ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് ക​ത്തു ന​ല്‍​കി. പരിശോധന വ്യാ​പ​ക​മാ​ക്കു​മെ​ന്ന് സി​ഐ എ​ൻ.​സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.