കാ​ട്ടാ​നശല്യം: ഒ​രു വീ​ടുകൂ​ടി ത​ക​ർ​ന്നു
Saturday, July 20, 2019 12:23 AM IST
മു​ക്കം: കൂ​ട​ര​ഞ്ഞി, ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​നശല്യം തുടരുന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി​യും കാ​ട്ടാ​ന ഇ​റ​ങ്ങി ഒ​രു വീ​ട് ത​ക​ർ​ത്തു.
ക​ള​പ്പു​ര​യ്ക്ക​ൽ വ​ർ​ഗീ​സി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ത്ത​ത്. മ​ര​ത്തോ​ട്, തേ​ന​രു​വി, പീ​ടി​ക​പാ​റ, തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​വും ആ​ന ഇ​റ​ങ്ങി​യി​രു​ന്നു. ആ​ന ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റി​യ​താ​യി​രു​ന്നു വ​ർ​ഗീ​സും കു​ടും​ബ​വും. അ​തി​നാ​ൽ വീ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ട്ടു. ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് മ​ര​ത്തോ​ട് സ്വ​ദേ​ശി ലി​സി​യു​ടെ വീ​ട് ആ​ന ത​ക​ർ​ത്ത​ത്. വ്യാ​പ​ക​മാ​യി ക​ർ​ഷ​ക​രു​ടെ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​യ​തോ​ടെ ക​ർ​ഷ​ക​രും ഏ​റെ ദു​രി​ത​ത്തി​ലാ​ണ്.
എ​ന്നാ​ൽ ഫോ​റ​സ്റ്റ് അ​ധി​കൃതരിൽ നി​ന്നും നീ​തി​ ല​ഭി​ക്കു​ന്നി​ല്ല എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. സോ​ളാ​ർ വേ​ലി ത​ക​ർ​ത്താ​ണ് ആ​ന​യെ​ത്തി​യ​ത്. ല​ക്ഷ​ങ്ങ​ളു​ടെ കൃ​ഷി​നാ​ശ​ം ഉണ്ടാ​യി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് ചെ​റു​മു​ഖ​ത്ത് ലി​സി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് ആ​ന അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. ലി​സി​യും മ​ക്ക​ളും വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഭാ​ഗ്യം​കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ടു. മ​ല​പ്പു​റം ജി​ല്ല​യി​ലെ ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തു​മാ​യി അ​തി​ർ​ത്തി​പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. നി​ല​മ്പൂ​ർ റേ​ഞ്ചി​ൽ​പ്പെ​ട്ട വ​ന​മേ​ഖ​ല​യി​ൽ​നി​ന്നാ​ണ് ആ​ന​യി​റ​ങ്ങു​ന്ന​ത്.
ഒ​രാ​ഴ്ച​മു​മ്പും പ്ര​ദേ​ശ​ത്ത് ആ​ന​യി​റ​ങ്ങി​യി​രു​ന്നു. ആ​ന​യെ തു​ര​ത്താ​ൻ വ​നം​വ​കു​പ്പ് യാ​തൊ​രു ന​ട​പ​ടി​യു​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. വീ​ട് ആ​ക്ര​മി​ച്ച വി​വ​ര​മ​റി​ഞ്ഞ് വ​ന​പാ​ല​ക​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.