ക​ക്കൂ​സ് മാ​ലി​ന്യം റോ​ഡ​രി​കി​ൽ ത​ള്ളി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ
Monday, July 22, 2019 1:06 AM IST
പേ​രാ​മ്പ്ര: ഒ​രു മാ​സം മു​മ്പ് ക​രു​വ​ണ്ണൂ​രി​ൽ എ​ടോ​ത്ത് താ​ഴെ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ പ്ര​തി​ക​ളെ പേ​രാ​മ്പ്ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ല​പ്പു​റ​ത്തു നി​ന്ന് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. മ​ങ്ക​ട സ്വ​ദേ​ശി ഷം​സു​ദ്ദീ​ൻ, പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി ഇ​ബ്രാ​ഹിം, കോ​ഴി​ക്കോ​ട് വെ​സ്റ്റ് ഹി​ൽ സ്വ​ദേ​ശി ര​തീ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു. ജു​ൺ 20ന് ​പു​ല​ർ​ച്ചെ 4.15 നാ​ണ് ജ​ല​നി​ധി​യു​ടെ ടാ​ങ്കി​നു സ​മീ​പം ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​ത്. ന​ടു​വ​ണ്ണൂ​രി​ലെ വി​വി​ധ വീ​ടു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച മാ​ലി​ന്യ​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. പി​ന്നീ​ട് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. പേ​രാ​മ്പ്ര സി​ഐ കെ.​കെ. ബി​ജു, എ​എ​സ്ഐ രാ​ധാ​കൃ​ഷ്ണ​ൻ, സി​പി​ഒ​മാ​രാ​യ അ​ജീ​ഷ് കു​മാ​ർ, ര​തീ​ഷ്കു​മാ​ർ, ര​ഞ്ജി​ത്ത്‌, പ്ര​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.