ക​ണ്ണ​ങ്കോ​ട്ട് മ​ല​യി​ലെ ചെ​ങ്ക​ൽ ഖ​ന​നം: പ്ര​തി​ഷേ​ധം ശക്തമാകുന്നു
Sunday, August 18, 2019 12:28 AM IST
തി​രു​വ​മ്പാ​ടി: ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണങ്കോട് മ​ല​യി​ലെ ചെ​ങ്ക​ൽ ക്വാ​റി​ക്കെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കുന്നു. ആവശ്യമായ രേ​ഖ​ക​ളില്ലാ​തെ​യാ​ണ് ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.

പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ്,17 വാ​ർ​ഡു​ക​ളിൽപ്പെടുന്നതാണ് ക​ല്ല​ങ്കോ​ട് മ​ല​. ഇവിടെ ഏ​ക്ക​ർ​ക​ണ​ക്കി​ന് സ്ഥ​ല​ത്താണ് ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ മ​ല​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി താ​മ​സി​ക്കു​ന്ന നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽപ്പെ​ട്ട 25കു​ടും​ബ​ങ്ങ​ളും ഇ​വി​ടെ താ​മ​സി​ക്കു​ന്നുണ്ട്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​തും നാ​ട്ടു​കാ​രു​ടെ ഭീ​തി വ​ർ​ധി​പ്പി​ക്കു​ന്നു. സ്വ​സ്ഥ​മാ​യി അ​ന്തി​യു​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ നാ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചിരുന്നു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ക്കീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ് മെ​ംബർ​മാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എന്നിവർ ഉൾപ്പെട്ട സം​ഘം പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ഭീ​തി അ​ക​റ്റാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും ക്വാ​റി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ക്വാ​റി​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​ള്ള​ലു​ക​ൾ മ​ഴ ശക്തമായാ​ൽ ത​ക​രാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഉ​രു​ൾ പൊ​ട്ടി​യ പ്ര​ദേ​ശമാണിത്. പ്രശ്ന പരിഹാര ത്തിനു അടിയ ന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.