റി​പ്പ​യ​റിംഗുമായി കുടുംബശ്രീയും
Sunday, August 18, 2019 12:28 AM IST
താ​മ​ര​ശേ​രി: വെ​ള്ളം ക​യ​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റി​പ്പ​യ​ര്‍ ചെ​യ്തു.

കൈ​ത​പ്പൊ​യി​ല്‍ വാ​ര്‍​ഡി​ലെ കു​ടും​ബ​ശ്രീ കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലെ മോ​ട്ടോ​ര്‍, മി​ക്‌​സി, പൈ​പ്പു​ക​ള്‍ എ​ന്നി​വ​യാ​ണ് റി​പ്പ​യ​ര്‍ ചെ​യ്ത​ത്. കു​ടും​ബ​ശ്രീ മി​ഷ​ന്‍ ന​ട​പ്പി​ലാ​ക്കി​യ എ​റൈ​സ് പ​ദ്ധ​തി വ​ഴി പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ കാ​വും​പു​റം വാ​ര്‍​ഡി​ലെ പൗ​ര്‍​ണ്ണ​മി കു​ടും​ബ​ശ്രീ​യു​ടെ പ്ര​സി​ഡ​ന്‍റ് ഫാ​ഹി​മ​യും ഭ​ര്‍​ത്താ​വ് ഷ​ബീ​ര്‍ ബാ​ബു​വും ചേ​ര്‍​ന്നാ​ണ് കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നെ​ത്തി​യ​ത്. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സീ​ന​ച​ന്ദ്ര​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ​സ​ജി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.