ശു​ദ്ധ​ജ​ലം കി​ട്ടാ​നി​ല്ല , കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ ഇ​ര​ട്ടി​ത്തു​ക
Sunday, August 18, 2019 12:30 AM IST
തി​രു​വ​മ്പാ​ടി: മഴക്കെടുതിയിലായ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഇ​ര​ട്ടി ദു​രി​ത​ം. ക്യാ​മ്പു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്നവർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങുന്പോൾ കു​ടി​വെ​ള്ളം കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ഴു​ള്ള​ത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ലെങ്കി​ലും ജ​ല ദൗ​ർ​ല​ഭ്യം ജ​ന​ങ്ങ​ളെ അ​ല​ട്ടു​ന്നു.

കി​ണ​റു​ക​ൾ മാ​ലി​ന്യ​ം നിറഞ്ഞ് ഉ​പ​യോ​ഗി​ക്കാനാകാത്ത അവസ്ഥയാണ്. കി​ണ​ർ വൃ​ത്തി​യാ​ക്കാ​നു​ള്ള പ​മ്പി​ന് വൻതുക വാ​ട​ക ഈ​ടാ​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. 500 രൂ​പ ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത് ഇ​പ്പോ​ൾ രണ്ടായിരം രൂപവരെയാണ് ഈ​ടാ​ക്കു​ന്ന​ത്. അ​ത് കൊ​ടു​ക്കു​വാ​ൻ ത​യ്യാ​റാ​യി വ​രു​ന്ന ആ​ളു​ക​ൾ​ക്കും പ​മ്പ് കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്.​ചി​ല സ​ന്ന​ദ്ധ സംഘടനകൾ തി​രു​വ​മ്പാ​ടി​യി​ൽ സൗ​ജ​ന്യ​മാ​യും നാ​മ​മാ​ത്ര തു​ക ഈ​ടാ​ക്കിയും കി​ണ​ർ ശു​ചീ​ക​ര​ണം ന​ട​ത്തു​ന്നു​മു​ണ്ട്.​
തി​രു​വ​മ്പാ​ടി യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ലവി​ത​ര​ണ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.