ആശങ്കയോടെ ചെ​ങ്ങോ​ടു​മ​ല നി​വാ​സി​ക​ൾ
Sunday, August 18, 2019 12:32 AM IST
പേ​രാ​ന്പ്ര: ക്വാ​റി ക​മ്പ​നി ചെ​ങ്ങോ​ടു​മ​ല​യി​ൽ നി​ന്ന് വ്യാ​പ​ക​മാ​യി മ​രം മു​റി​ച്ച​തു പ്രകൃതി ദുരന്തത്തിനു ഇടയാ ക്കുമെന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ല​ത്തെ മു​ഴു​വ​ൻ മ​ര​ങ്ങ​ളും ക​മ്പ​നി മു​റി​ച്ചു മാ​റ്റി​യി​രു​ന്നു. വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ മ​രം മു​റി​ച്ച​തി​നെ​തി​രെ കേ​സും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ക്വാ​റി​യു​ടെ ഡി ​ആ​ൻ​ഡ് ഒ ​ലൈ​സ​ൻ​സി​നു​ള്ള അ​പേ​ക്ഷ ക​ള​ക്ട​ർ ത​ള്ളു​ക​യും വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​രി​സ്ഥി​തി​കാ​നു​മ​തി മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. മലയിൽ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പാ​റ​പൊ​ട്ടി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ല​യി​ലേ​ക്ക് റോ​ഡു​ണ്ടാ​ക്കു​ന്ന​തി​നും മ​റ്റു​മാ​യി മേ​ൽ​മ​ണ്ണ് നീ​ക്കം ചെ​യ്തി​ട്ടു​മു​ണ്ട്. ക​ന​ത്ത മ​ഴ​യി​ൽ കു​റേ മ​ണ്ണ് ഒ​ലി​ച്ചു​പോ​യി​.