ക​ർ​ഷ​കദി​നം ആചരിച്ചു
Monday, August 19, 2019 12:17 AM IST
പ​ട​ത്തു​ക​ട​വ്: ഹോ​ളി​ഫാ​മി​ലി ഹൈ​സ്കൂ​ളി​ൽ മ​ല​യാ​ള വ​ർ​ഷാ​രം​ഭ​വും ക​ർ​ഷ​കദിന സെ​മി​നാ​റും ന​ട​ത്തി.
സ്കൂ​ളി​ലെ കാ​ർ​ഷി​ക ക്ല​ബ്ബി​ന്‍റെ​യും വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ലായിരുന്നു പരിപാടി. ക​ർ​ഷ​ക​ൻ ബാ​ബു തേ​വ​ർ​കോ​ട്ട​യി​ൽ ന​വീ​ന കൃ​ഷി​രീ​തി​ക​ളെ​ക്കു​റി​ച്ചും പ​രി​സ്ഥി​തി സൗ​ഹൃ​ദ ജീ​വ​ന​ത്തെ​ക്കു​റി​ച്ചും പ്ര​സം​ഗി​ച്ചു. വീ​ട്ടി​ലൊ​രു അ​ടു​ക്ക​ള​ത്തോ​ട്ടം എ​ന്ന​തി​നെ​ക്കു​റി​ച്ച് ബോ​ധ​വ​ത്കരണം നടത്തി. വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു. ബാ​ബു തേ​വ​ർ കോ​ട്ട​യി​ലി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ജേ​ക്ക​ബ് കോ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ ഇ.​ജെ ജെ​യിം​സ്, ജോ​ഷി മാ​ത്യു, റി​ന്‍റോ സേ​വ്യ​ർ, കെ.​എ. ബീ​ന, ബി​ൻ​സി ജെ​യിം​സ്, ടി.​വി​ജോ​ൺ​സ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കോ​ഴി​ക്കോ​ട്: സെ​ന്‍റ് ജോ​സ​ഫ്സ് ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ർ​ഷ​ക​ദി​നം ആ​ച​രി​ച്ചു. ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് എം.​എം. ഡൊ​മി​നി​ക്കി​നെ ആ​ദ​രി​ച്ചു.
മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് ആ​നി​ക്കു​ഴി, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ആ​ന്‍റോ, ഹെ​ഡ്മാ​സ്റ്റ​ർ തോ​മ​സ് മാ​ത്യൂ എ​ട്ടി​യി​ൽ, എം.​വി. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.