ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ നി​ർ​ദേ​ശ സ​മാ​ഹ​ര​ണം ന​ട​ത്തി
Monday, August 19, 2019 12:20 AM IST
കോ​ഴി​ക്കോ​ട്: ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ കോ​ഴി​ക്കോ​ട് റീ​ജ​ണി​ലു​ള്ള ശാ​ഖ​ക​ൾ യോ​ജി​ച്ച് നി​ർ​ദേ​ശ​സ​മാ​ഹ​ര​ണം ന​ട​ത്തി.
നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​പു​ല​മാ​യി ഡാ​റ്റാ വി​ശ​ക​ല​ന​ത്തി​നും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, ക​ർ​ഷ​ക​ർ, ചെ​റു​കി​ട വ്യ​വ​സാ​യി​ക​ൾ, സം​രം​ഭ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, സ്ത്രീ​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ്ര​തി​ക​രി​ക്കു​ന്ന​തി​നു​മു​ള്ള മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.
വി​ദ​ഗ്ധ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.
വ്യ​വ​സാ​യ മേ​ഖ​ല, കാ​ർ​ഷി​ക​രം​ഗം, ജ​ല​ശ​ക്തി, എം​എ​സ്എം​ബി വി​ഭാ​ഗം, മു​ദ്രാ ലോ​ണ്‍ , വി​ദ്യാ​ഭ്യാ​സ വാ​യ്പ, ക​യ​റ്റു​മ​തി മേ​ഖ​ല, സ്വ​ച്ച്ഭാ​ര​ത്, സ്ത്രീ​ശ​ക്തി, ഡി​ജി​റ്റ​ൽ ഇ​ക്ക​ണോ​മി, ശാ​ക്തീ​ക​ര​ണം തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ൽ ബാ​ങ്കി​ന് സ്വീ​ക​രി​ക്കാ​വു​ന്ന ന​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു.
ഇ​വി​ടെ വ​ന്നി​ട്ടു​ള്ള ആ​ശ​യ​ങ്ങ​ൾ എ​സ്എ​സ്എ​സ്ബി വ​ഴി സം​സ്ഥാ​ന​ത​ല​ത്തി​ലും പി​ന്നീ​ട് ദേ​ശീ​യ​ത​ല​ത്തി​ലും വ​രു​ന്ന ച​ർ​ച്ച​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തും.
ഇതുവഴി പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ ത​മ്മി​ലും ഓ​രോ ബാ​ങ്കി​ലും ആ​ഭ്യ​ന്ത​ര​മാ​യും ന​ട​പ്പി​ൽ വ​രു​ത്തേ​ണ്ട പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.