ജീ​വി​തം തി​രി​ച്ചു പി​ടി​ക്കാൻ​ എ​ളോ​ത്ത്ക​ണ്ടി കോ​ള​നി​ക്കാ​ര്‍
Tuesday, August 20, 2019 12:17 AM IST
താ​മ​ര​ശേ​രി: ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും 34 വീ​ടു​ക​ള്‍ ത​ക​ര്‍​ന്ന എ​ളോ​ത്ത്ക​ണ്ടി കോ​ള​നി​ക്കാ​ര്‍ ജീ​വി​തം തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. അ​തി​നാ​യി ആ​റാം​പ്ലോ​ട്ട് മി​ച്ച​ഭൂ​മി കോ​ള​നി​യി​ലെ ബാ​ബു​വും ചാ​ത്ത​നും ബാ​ല​കൃ​ഷ്ണ​നും ഷി​ജു​വു​മ​ട​ക്ക​മു​ള്ള കോ​ള​നി​ക്കാ​ര്‍ വി​ശ്ര​മ​മി​ല്ലാ​തെ ശ്ര​മ​ദാ​ന​ത്തി​ലാ​ണ്.

ത​ക​ര്‍​ത്തെ​റി​ഞ്ഞ വീ​ടു​ക​ള്‍ വാ​സ​യോ​ഗ്യ​മാ​ക്കു​ക​യാ​ണി​വ​ര്‍. സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ ന​ല്‍​കി​യ ഫ്ലക്സ് ഷീ​റ്റു​ക​ള്‍, സി​മ​ന്‍റ് തൂ​ണു​ക​ള്‍, സി​മ​ന്‍റ് ക​ട്ട​ക​ള്‍, ക​മുകി​ന്‍ ത​ടി​ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പണി​ക​ള്‍ ന​ട​ത്തു​ന്ന​ത്. ക്യാ​മ്പ് ലീ​ഡ​റാ​യ വി. ​ശ്രീ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​നി​യി​ലെ ത​ന്നെ യു​വാ​ക്ക​ളും മു​തി​ര്‍​ന്ന​വ​രു​മ​ട​ങ്ങു​ന്ന നാ​ല്‍​പ​തോ​ളം പേ​രാ​ണ് നാ​ല് ദി​വ​സ​ത്തോ​ള​മാ​യി വീ​ടു​ക​ള്‍ താ​മ​സ​യോ​ഗ്യ​മാ​ക്കാ​ന്‍ പ്ര​യ​ത്നി​ക്കു​ന്ന​ത്. ത​ക​ര്‍​ന്ന 34 വീ​ടു​ക​ളി​ല്‍ 31 എ​ണ്ണ​ത്തി​നും ഫ്ല​ക്സ്ഷീ​റ്റു​ക​ള്‍ കൊ​ണ്ട് മേ​ല്‍​ക്കൂ​ര പാ​കി​ക​ഴി​ഞ്ഞു.

ബാ​ക്കി​യു​ള്ള മൂ​ന്ന് കു​ടും​ബ​ത്തി​ന് അ​വ​രു​ടെ വീ​ട് അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​കു​ന്ന​ത് വ​രെ ഒ​ന്നി​ച്ചു താ​മ​സി​ക്കാ​ന്‍ ഒ​രു ഷെ​ഡ് കൂ​ടി ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മിക്കു​ന്നു​ണ്ട്. മ​ര​ങ്ങ​ള്‍ വീ​ണും മേ​ല്‍​ക്കൂ​ര​ക​ള്‍ ത​ക​ര്‍​ന്നു​വീ​ണും ഫ്ല​ക്സ് ഷീ​റ്റു​ക​ള്‍ പാ​കി​യ വീ​ടു​ക​ളി​ല്‍ പ​ല​തും പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​വ​യും താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. കോ​ള​നി​വാ​സി​ക​ളി​ല്‍ പ​ല​രും ഭാ​ഗ്യം കൊ​ണ്ട് മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വം ന​ട​ന്ന അ​ന്നു​ത​ന്നെ ത​ഹ​സി​ല്‍​ദാ​ര്‍ സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റ​വ​ന്യൂ വ​കു​പ്പ് 35 കു​ടും​ബ​ങ്ങ​ളെ​യും വെ​ഴു​പ്പൂ​ര്‍ എ​എ​ല്‍​പി സ്‌​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചു. പി​ന്നീ​ട് 11 ദി​വ​സ​ത്തി​ന് ശേ​ഷം 18ന് ​വൈ​കി​ട്ടാ​ണ് കു​ടും​ബ​ങ്ങ​ള്‍ എ​ളോ​ത്ത്ക​ണ്ടി​യി​ലെ വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു വ​ന്ന​ത്. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ അ​ട​ങ്ങി​യ കി​റ്റ്, പാ​യ, ബെ​ഡ്ഷീ​റ്റ്, ബ​ക്ക​റ്റ്, ലു​ങ്കി​ക​ള്‍ തു​ട​ങ്ങി​യ​വ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​വ​ര്‍​ക്ക് ന​ല്‍​കി​യി​രു​ന്നു.

ക്യാ​മ്പ് ന​ട​ക്കു​മ്പോ​ള്‍ ത​ന്നെ വീ​ടു​ക​ള്‍ താ​മ​സ​യോ​ഗ്യാ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. നി​ര്‍​മ്മാ​ണ​ത്തി​നാ​യി 27-ഫ്ല​ക്സ് ഷീ​റ്റു​ക​ളാ​ണ് സു​മ​ന​സു​ക​ള്‍ ഇ​വ​ര്‍​ക്കെ​ത്തി​ച്ചു​കൊ​ടു​ത്ത​ത്.
ക​മുകി​ൻ ത​ടി​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചു. ഫ്ല​ക്സ് ഷീ​റ്റു​ക​ളും ക​മുകുക​ളും ക​യ​റും ഇ​നി​യും ആ​വ​ശ്യ​മു​ണ്ടെ​ന്ന് കോ​ള​നി​ക്കാ​ര്‍ പ​റ​ഞ്ഞു.

നാ​ശം വി​ത​ച്ച ചു​ഴ​ലി​ക്കാ​റ്റി​ന് ശേ​ഷം കോ​ള​നി​യി​ല്‍ നി​ന്നാ​രും പ​ണി​ക്ക് പോ​യി​ട്ടി​ല്ല. ക്യാ​മ്പി​ല്‍ നി​ന്ന് മ​ട​ങ്ങു​മ്പോ​ള്‍ ല​ഭി​ച്ച കി​റ്റു​ക​ള്‍ കൊ​ണ്ടാ​ണ് കു​ടും​ബ​ങ്ങ​ള്‍ ക​ഴി​യു​ന്ന​ത്. ത​ക​ര്‍​ന്ന വീ​ടു​ക​ള്‍ അ​ട​ച്ചു​റ​പ്പു​ള്ള​താ​ക്കി​യ​തി​ന് ശേ​ഷ​മേ പ​ണി​ക്ക് പോ​കാ​ന്‍ ക​ഴി​യൂ​വെ​ന്ന​തും ഇ​വ​രെ വ​ല​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ​റാ​വു എ​ളോ​ത്ത​ക​ണ്ടി കോ​ള​നി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

പ്ര​ത്യേ​ക ശ്ര​ദ്ധ ആ​വ​ശ്യ​മു​ള്ള കു​ടും​ബ​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ നി​ര്‍​ദ്ദേ​ശി​ക്കു​ക​യും ചെ​യ്തു.

വി​ധ​വ​ക​ളാ​യ നാ​ല് പേ​ര്‍ ഇ​വി​ടെ ത​നി​ച്ച് താ​മ​സി​ക്കു​ന്നു​ണ്ടെ​ന്നും മ​റ്റ് കാ​ര്യ​ങ്ങ​ള്‍​കൂ​ടി പ​രി​ശോ​ധി​ച്ച് ഇ​വ​രു​ടേ​ത​ട​ക്കം പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യ​ര്‍​ഹി​ക്കു​ന്ന കു​ടും​ങ്ങ​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ അ​ടു​ത്ത ദി​വ​സം ത​ന്നെ ക​ള​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കു​മെ​ന്നും ത​ഹ​സി​ല്‍​ദാ​ര്‍ പ​റ​ഞ്ഞു.