വി​മാ​ന ക​ന്പ​നികൾ കൊ​ള്ള അ​വ​സാ​നി​പ്പി​ക്ക​ണം
Wednesday, August 21, 2019 12:34 AM IST
കോ​ഴി​ക്കോ​ട്: ഉ​ത്‌​സ​വ സീ​സ​ണി​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ വെ​ക്കേ​ഷ​ൻ കാ​ല​യ​ള​വി​ലും ഗ​ൾ​ഫ് സെ​ക്ട​റി​ൽ വി​മാ​ന​ക​ന്പ​നി​ക​ൾ ന​ട​ത്തു​ന്ന കൊ​ള്ള​ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗം അ​ടി​യ​ന്തര​പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ അം​ഗ​മാ​യ കൗ​ൺ​സി​ല​ർ പി.​കി​ഷ​ൻ​ച​ന്ദാ​ണ് അ​ടി​യ​ന്തി​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. എ​യ​ർ​ഇ​ന്ത്യ​യ​ട​ക്കം വി​മാ​ന​ക​ന്പ​നി​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ട​ൻ സ​ർ​വക​ക്ഷി​യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്ന് മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ യോ​ഗ​ത്തെ അ​റി​യി​ച്ചു.
ബ​ക്രീ​ദ് അ​വ​ധി ക​ഴി​ഞ്ഞ് ഗ​ൾ​ഫി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​മ​ല​യാ​ളി​ക​ൾ നാ​ലും അ​ഞ്ചും ഇ​ര​ട്ടി തു​ക മു​ട​ക്കി​യാ​ണ് ​പോ​യ​തെ​ന്ന് കി​ഷ​ൻ​ച​ന്ദ് പ​റ​ഞ്ഞു. കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ വി​മാ​ന​ക​ന്പ​നി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ, നി​ര​ക്ക് വ​ർ​ധ​ന കു​റ​യ്ക്കാ​ൻ ധാ​ര​ണ​യാ​യി​ട്ടും തു​ക കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ലും ബ​ഹ​ളം

കോ​ഴി​ക്കോ​ട്: ജ​മ്മു കാ​ഷ്മീ​രി​നെ വി​ഭ​ജി​ച്ച് ര​ണ്ട് കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​ക്കി​യ ന​ട​പ​ടി പു​നഃ​പ​രി ശോ​ധി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. മു​ൻ മേ​യ​ർ എം.​എം. പ​ത്മാ​വ​തി കൊ​ണ്ടു വ​ന്ന പ്ര​മേ​യം ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ എ​തി​ർ​പ്പോ​ടെ​യാ​ണ് അം​ഗീ​ക​രി​ച്ച​ത്. ലീ​ഗി​ലെ കെ.​ടി.​ബീ​രാ​ൻ കോ​യ പി​ന്താ​ങ്ങി. ചൂ​ടേ​റി​യ ച​ർ​ച്ച​ക്കൊ​ടു​വി​ൽ ന​ട​ന്ന വോ​ട്ടെു​പ്പി​നെ ബി​ജെ​പി​യം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ ‘ഭാ​ര​ത് മാ​താ കീ ​ജ​യ്’ വി​ളി​ക​ളോ​ടെ​യാ​ണ് എ​തി​രേ​റ്റ​ത്.