സ്ത്രീ ​സ്വ​യം സു​ര​ക്ഷ പ്ര​തി​രോ​ധ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Thursday, August 22, 2019 12:26 AM IST
പേ​രാ​മ്പ്ര: സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രേ അ​നു​ദി​നം വ​ര്‍​ദ്ധി​ച്ചു വ​രു​ന്ന അ​ക്ര​മ​ങ്ങ​ളി​ല്‍നി​ന്നും സ്വ​യം പ്ര​തി​രോ​ധിക്കുന്നതിനു പ്രാപ്തരാക്കുക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള പോ​ലീ​സ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന സ്ത്രീ ​സ്വ​യം സു​ര​ക്ഷ പ്ര​തി​രോ​ധ പ​ദ്ധ​തി​ക്ക് വ​ട​ക്കു​മ്പാ​ട് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി​ സ്കൂളില്‍ തു​ട​ക്ക​മാ​യി.
കോ​ഴി​ക്കോ​ട് റൂ​റ​ല്‍ പോ​ലീ​സ് വ​നി​ത സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. അ​ക്ര​മം, പി​ടി​ച്ചു​പ​റി, തു​ട​ങ്ങി​യ​വ​യി​ല്‍ നി​ന്ന് ു സ്ത്രീ​ക്ക് ര​ക്ഷ​പ്പെ​ടാ​നും അ​ക്ര​മി​യെ കീ​ഴ്‌​പ്പെ​ടു​ത്താ​നും പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​മാ​യി വി​ദ്യാ​ല​യ​ത്തി​ലെ 44 സ്റ്റു​ഡ​ന്‍റ് പോ​ലീസ് വ​നി​താ കേ​ഡ​റ്റു​ക​ള്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.
പ​രി​ശീ​ല​നം ല​ഭി​ച്ച എ​സ്പി​സി അം​ഗ​ങ്ങ​ള്‍ ഓ​രോ ക്ലാ​സി​ലെ​യും ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ള്‍​ക്ക് അ​റി​വ് പ​ക​ര്‍​ന്ന് ന​ല്‍​കും. ഈ ​ര​ണ്ട് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ക്ലാ​സി​ലെ മ​റ്റ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കും അ​വ​രു​ടെ അ​മ്മ​മാ​ര്‍​ക്കും വീ​ട്ടി​ലെ മ​റ്റ് സ്ത്രീ​ക​ള്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തോ​ടെ സ​മൂ​ഹ​ത്തി​ലെ സ്ത്രീ​ക​ള്‍​ക്ക് സ്വ​യം പ്ര​തി​രോ​ധ​ത്തി​നു​ള്ള പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
റൂ​റ​ല്‍ വ​നി​ത സെ​ല്ലി​ലെ കെ. ​സു​ജാ​ത, വി.​വി. ഷീ​ജ, വി. ​ബി​ന്ദു, എ​ന്‍. ഷി​ജി​ന എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. നാ​ല് ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന പ​രി​ശീ​ല​നം പേ​രാ​മ്പ്ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​കെ. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കെ.​എം. അ​ബ്ദു​ള്ള, വി.​ടി. ഉ​ദ​യ​ഭാ​നു, കെ.​പി. മു​ര​ളി​കൃ​ഷ്ണ​ദാ​സ്, ഷി​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.