ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ സ​ഹാ​യ​ഹ​സ്ത​വു​മാ​യി സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്
Thursday, August 22, 2019 12:26 AM IST
നാ​ദാ​പു​രം: വി​ല​ങ്ങാ​ട് ആ​ലി മൂ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ടു​ക​ൾ​ക്ക് നാ​ശം നാ​ശം സം​ഭ​വി​ച്ച് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ഹ​സ​ത​വു​മാ​യി സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്.
കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് അ​സോ​സി​യേ​ഷ​ൻ ശേ​ഖ​രി​ച്ച നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും സ്റ്റേ​ഷ​ന​റി ഇ​ന​ങ്ങ​ളു​മാ​യാ​ണ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും വി​ല​ങ്ങാ​ടെ​ത്തി​യ​ത്.​ബു​ധ​നാ​ഴ്ച്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ പാ​രി​ഷ്ഹാ​ളി​ൽ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ക​രി​യാ​ട് ന​മ്പ്യാ​ർ സ്കൂ​ളി​ലെ ക്യാ​മ്പി​ലെ നൂ​റ് പേ​ർ​ക്ക് കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് സം​ഘം വി​ല​ങ്ങാ​ടെ​ത്തി​യ​ത്. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​റ്റ് ക​മ്മി​ഷ​ണ​ർ എം. ​രാ​മ​ച​ന്ദ്ര​ൻ സ്കൗ​ട്ട് മാ​സ്റ്റ​ർ ബി​ജോ​വി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട​ക​ര ജി​ല്ലാ ക​മ്മീ​ഷ​ണ​ർ പി.​പി. കു​ഞ്ഞ​മ്മ​ദ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ക​മ്മീ​ഷ​ണ​ർ കെ.​വി. വ​സ​ന്ത​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ബി​ജു, ഡി​ടി​സി. അ​ശോ​ക് സാ​മു​വ​ൽ, സി. ​അ​നു​പ​മ, കെ. ​ദീ​പ, ടി. ​ജെ. വ​ർ​ഗീ​സ്, രാ​ജു അ​ല​ക്സ്, ടോ​സ് എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ഴി​ക്കോ​ട് പി​വി​എ​സ് സ്കൂ​ളി​ലെ സ്കാ​ട്ട്സ്, ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​മെ​ത്തി​യ​ത്.