സ്കൂ​ട്ട​ർ അ​പ​ക​ട​ത്തിൽ പരിക്കേറ്റയാൾ മ​രി​ച്ചു
Thursday, August 22, 2019 11:13 PM IST
വ​ട​ക​ര: മേ​മു​ണ്ട​യി​ൽ സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മേ​മു​ണ്ട പ​രേ​ത​നാ​യ മീ​ത്ത​ലെ പാ​ലോ​ത്ത് കു​ഞ്ഞ​ബ്ദു​ള്ള​യു​ടെ മ​ക​ൻ മു​സ്ത​ഫ (42) ആ​ണ് മ​രി​ച്ച​ത്. ര​ണ്ട് ദി​വ​സം മു​ന്പാ​യി​രു​ന്നു അ​പ​ക​ടം.

ട​യ​ർ പൊ​ട്ടിയ സ്കൂ​ട്ട​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെട്ട് മു​സ്ത​ഫ ത​ല​യ​ടി​ച്ച് വീ​ഴുകയായിരുന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലായിരുന്നു മ​ര​ണം. ഭാ​ര്യ: റ​ഹ​ന മ​ന്ത​ര​ത്തൂ​ർ. മ​ക്ക​ൾ : ഫാ​യി​സ്, നാ​ജി​ൽ, ഫാ​ത്വി​മ ഷേ​ഖ. മ​രു​മ​ക​ൻ: അ​ബ്ദു​ൽ ക​രീം വി​ല്യാ​പ്പ​ള്ളി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മ്മ​ത്, സ​ലാം, ഷം​സു, ഫൈ​സ​ൽ, ജ​മീ​ല, ആ​സ്യ, സ​ഫി​യ, പ​രേ​ത​നാ​യ അ​ബ്ദു​റ​ഹി​മാ​ൻ.