ന​ര​യം​കു​ള​ത്ത് കി​ണ​റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Friday, August 23, 2019 12:28 AM IST
പേ​രാ​ന്പ്ര: ന​ര​യം​കു​ളം ത​ണ്ട​പ്പു​റ​ത്തു​മ്മ​ൽ കി​ണ​റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ത്തി. തൈ​ക്ക​ണ്ടി ഗോ​വി​ന്ദ​ന്‍റെ പ​റ​മ്പി​ലെ കി​ണ​റി​ലാ​ണ് വ്യാ​ഴാ​ഴ്ച്ച പു​ല​ർ​ച്ചെ പ​ന്നി വീ​ണ​ത്.
ഏ​ക​ദേ​ശം അ​ഞ്ച് വ​യ​സ് പ്രാ​യ​മു​ള്ള പ​ന്നി​ക്ക് 70 കി​ലോ തൂ​ക്ക​മു​ണ്ട്. ആ​ർ​ആ​ർ​ടി​യി​ലെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി.​പി. പ്ര​സാ​ദ്, ഫോ​റ​സ്റ്റ് വാ​ച്ച​ർ മു​ര​ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് പ​ന്നി​യെ ക​ര​ക്കെ​ത്തി​ച്ച് കൂ​ട്ടി​ല​ട​ച്ച​ത്. പ​ന്നി​യെ പി​ന്നീ​ട് പെ​രു​വ​ണ്ണാ​മൂ​ഴി ്ള വ​ന​മേ​ഖ​ല​യി​ൽ വി​ട്ടു. ഒ​രു മാ​സം മു​മ്പ് പ​ടി​യ​ക്ക​ണ്ടി​യി​ൽ ഒ​രാ​ളെ കു​ത്തി​യ പ​ന്നി കി​ണ​റി​ൽ വീ​ണി​രു​ന്നു. പ​രു​ക്കേ​റ്റ​യാ​ൾ ഇ​പ്പോ​ളും ചി​കി​ത്സ​യി​ലാ​ണ്.