ന​ട​പ്പാ​ത​യി​ലെ സ്ലാ​ബ് ത​ക​ർ​ന്നു; തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്
Friday, August 23, 2019 12:28 AM IST
വ​ട​ക​ര: പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ശ്രീ​മ​ണി ടൂ​റി​സ്റ്റ് ഹോ​മി​ന് മു​ൻ വ​ശ​ത്തെ റോ​ഡി​ലെ സ്ലാ​ബ് ത​ക​ർ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. ഇ​യാ​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം എ​ടു​ത്തു മാ​റ്റി.
ഇ​തി​നു ശേ​ഷം ഈ ​ഭാ​ഗ​ത്തെ ന​ട​പ്പാ​ത​യി​ലെ സ്ലാ​ബും ഡ്രെയിനേ​ജി​ലെ ചെ​ള​യും നീ​ക്കം ചെ​യ്തു. സ്ലാ​ബ് ത​ക​ർ​ന്ന​തി​നു ചു​റ്റും ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചു. സ്ലാ​ബ് ത​ക​ർ​ന്ന വി​വ​രം യ​ഥാ​സ​മ​യം പി​ഡ​ബ്ല്യുഡി അ​ധി​കൃ​ത​രെ അ​റി​യി​ച്ച​താ​യി ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട്ടർ അ​ജി​ത്ത് കു​മാ​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പി​ഡ​ബ്ല്യുഡി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി സ്ലാ​ബ് മാ​റ്റാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും എ​ച്ച്ഐ പ​റ​ഞ്ഞു.