മോ​ഷ​ണ​ക്കേ​സ് പ്ര​തി 15 വ​ര്‍​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍
Friday, August 23, 2019 12:28 AM IST
താ​മ​ര​ശേ​രി: മോ​ഷ​ണ​ക്കേ​സ് പ്ര​തി 15 വ​ര്‍​ഷ​ത്തി​നു​ശേ​ഷം പോ​ലീ​സ് പി​ടി​യി​ലാ​യി. വൈ​ത്തി​രി വാ​ഴ​വ​ള​പ്പി​ല്‍ ശ്രീ​ബി​ത്ത് (33)നെ​യാ​ണ് വൈ​ത്തി​രി, താ​മ​ര​ശേ​രി സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സു​കാ​ര്‍ ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. 2004 ജൂ​ലൈ​യി​ല്‍ താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ കെ​എ​സ്ഇ​ബി​യു​ടെ നാ​ല് ട​വ​റു​ക​ളി​ലെ 75139 രൂ​പ വി​ല വ​രു​ന്ന ആ​ങ്ക​റു​ക​ള്‍ മോ​ഷ്ടി​ച്ച​തി​ന് താ​മ​ര​ശേ​രി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ ്‍ നാ​ലാം പ്ര​തി​യാ​ണി​യാ​ള്‍.
ജാ​മ്യ​ത്തി​ലി​റ​ങ്ങി പോ​ലീ​സി​നെ വെ​ട്ടി​ച്ച് മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. വൈ​ത്തി​രി എ​സ്‌​ഐ കെ.​എ​സ്. ജി​തേ​ഷ്, സി​പി​ഒ​മാ​രാ​യ ന​വീ​ന്‍, ഷാ​ജ​ഹാ​ന്‍, താ​മ​ര​ശേ​രി പോ​ലീ​സ് എ​എ​സ്‌​ഐ വി.​കെ. സു​രേ​ഷ്, സി​പി​ഒ ഷി​ജു എ​ന്നി​വ​രാ​ണ് ഇ​യാ​ളെ വൈ​ത്തി​രി​യി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

ചെ​മ്പ്ര ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍
ക​രാ​ട്ടെ പ​രി​ശീ​ല​നം

താ​മ​ര​ശേ​രി: ചെ​മ്പ്ര ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൗ​ജ​ന്യ ക​രാ​ട്ടെ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. വാ​ര്‍​ഡ് മെ​ംബര്‍ ഒ.​കെ. അ​ഞ്ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ന്‍ പി. ​ചെ​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ടി.​കെ. വ​ത്സ​ല, ഒ.​കെ. ബു​ഷ്റ, എ.​എ​സ്. ഡെ​യ്സി, പി. ​ഷീ​ജ, മ​റി​യോ​മ്മ, മു​ബ​ഷി​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.