ക​ട്ടി​പ്പാ​റ​യി​ല്‍ ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​ള​യാ​ന​ന്ത​ര സ​ഹാ​യം
Friday, August 23, 2019 12:30 AM IST
താ​മ​ര​ശേ​രി: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര ക​ര്‍​ഷ​ക്ക് വെ​റ്റ​റി​ന​റി ക്യാ​മ്പ് ന​ട​ത്തി. പ്ര​ള​യ​ത്തി​ല്‍ ദു​രി​ത​ത്തി​ലാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ടി​എം​ആ​ര്‍ കാ​ലി​ത്തീ​റ്റ​യും ധാ​തു​ല​വ​ണ മി​ശ്രി​ത​വും വി​ത​ര​ണം ചെ​യ​തു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​ധീ​ഷ് ക​ല്ലു​ള്ള​തോ​ട് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻഡിംഗ് ക​മ്മ​ിറ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മ​ദാ​രി ജു​ബൈ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻഡിംഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​സി. തോ​മ​സ്, സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ബേ​ബി ബാ​ബു, മെ​ംബര്‍​മാ​രാ​യ ഇ​ന്ദി​ര ശ്രീ​ധ​ര​ന്‍, വ​ത്സ​ലാ ക​ന​ക​ദാ​സ്, ഡോ. ​സി.​കെ. ഷാ​ജി​ബ്, ജ​യിം​സ് കു​ന്ന​ത്തൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഏ​ഷ്യ​ൻ വോ​ളി​യി​ൽ തി​ള​ങ്ങാ​ൻ ക​ട​ത്ത​നാ​ട​ൻ താ​രം

വ​ട​ക​ര: ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ൽ ക​ട​ത്ത​നാ​ട്ടു​കാ​രി​യും. വോ​ളി​ബോ​ളി​ന്‍റെ ഈ​റ്റി​ല്ല​മാ​യി അ​റി​യ​പ്പെ​ടു​ന്ന വ​ട​ക​ര​യ്ക്ക​ടു​ത്ത് മേ​മു​ണ്ട​യി​ലെ എം. ​ശ്രു​തി​യാ​ണ് നാ​ടി​ന്ന​ഭി​മാ​ന​മാ​യി ടീ​മി​ൽ ഇ​ടം​പി​ടി​ച്ച​ത്.
മു​ൻ രാ​ജ്യാ​ന്ത​ര​താ​ര​മാ​യ ശ്രു​തി മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗ​ബാ​ദി​ൽ ഒ​ന്ന​ര​മാ​സ​മാ​യി ന​ട​ന്നു​വ​ന്ന കോ​ച്ചിം​ഗ് ക്യാ​ന്പി​ൽ നി​ന്നാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പ്ര​തി​രോ​ധ​ത്തി​ലും ആ​ക്ര​മ​ണ​ത്തി​ലും ഒ​രു​പോ​ലെ മി​ക​വു പു​ല​ർ​ത്തു​ന്ന ശ്രു​തി ന​ല്ല ഓ​ൾ​റൗ​ണ്ട​ർ കൂ​ടി​യാ​ണ്. ദേ​ശീ​യ ജൂ​ണിയ​ർ, യൂ​ത്ത്, സീ​നി​യ​ർ ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ കേ​ര​ള​ത്തി​നു വേ​ണ്ടി നി​ര​വ​ധി ത​വ​ണ ക​ളി​ച്ച ശ്രു​തി വ​ട​ക​ര​യി​ലെ വോ​ളി​ബോ​ൾ സം​ഘാ​ട​ക​ൻ രാ​ഘ​വ​ൻ മാ​ണി​ക്കോ​ത്തി​ന്‍റെ​യും ഭാ​ര്യ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഗേ​ൾ​സ്ഹൈ​സ്കൂ​ൾ മു​ൻ കാ​യി​കാ​ധ്യാ​പി​ക മേ​രി​ക്കു​ട്ടി​യു​ടെ​യും ക​ണ്ടെ​ത്ത​ലി​ലാ​ണ് വോ​ളി​ബോ​ളി​ലെ​ത്തു​ന്ന​ത്. സെ​ന്‍റ് ആ​ന്‍റ​ണീ​സി​ലും പി​ന്നീ​ട് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലും പ​ഠി​ക്കു​ന്പോ​ൾ വോ​ളി​ബോ​ളി​ൽ ​മി​ക​വ് പു​റ​ത്തെ​ടു​ത്തു.അ​ഖി​ലേ​ന്ത്യാ സ​ർ​വ​ക​ലാ​ശാ​ല വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ക​ലി​ക്ക​ട്ട് യൂ​നി​വേ​ഴ്സി​റ്റി കി​രീ​ടം ചൂ​ടി​യ​പ്പോ​ൾ ടീ​മി​ന്‍റെ നെ​ടും​തൂ​ണാ​യി ശ്രു​തി മാ​റി. മേ​മു​ണ്ട​യി​ലെ ചെ​മ്മാ​ട​ത്തി​ൽ മു​ര​ളീ​ധ​ര​ന്‍റെ​യും പ്രേ​മ​യു​ടെ​യും മ​ക​ളാ​ണ്.