ഒ​ലീ​വ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ടീ​ല്‍ ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Friday, August 23, 2019 12:30 AM IST
പേ​രാ​മ്പ്ര: ഒ​ലീ​വ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ പ​രി​സ്ഥി​തി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ​യും ക​ര​നെ​ല്ലി​ന്‍റെ​യും ന​ടീ​ല്‍ ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കാ​ര്‍​ഷി​ക അ​പ​ബോ​ധം വ​ള​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
വി​ദ്യാ​ല​യ​ത്തി​ന് സ​മീ​പം ത​രി​ശാ​യി കി​ട​ക്കു​ന്ന ഒ​രേ​ക്ക​റോ​ളം സ്ഥ​ലം ഒ​രു​ക്കി​യെ​ടു​ത്താ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്. പി​ലാ​ത്തോ​ട്ട​ത്തി​ല്‍ സ​ഫി​യ ന​ല്‍​കി​യ സ്ഥ​ലം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കൃ​ഷി​യോ​ഗ്യ​മാ​ക്കി​യെ​ടു​ത്ത​ത്. പേ​രാ​മ്പ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ഗോ​പി മ​രു​തോ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പൽ്‍ ചൂ​ര്‍​ക്കു​ഴി ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹി​മ ചാ​രി​റ്റ​ബി​ള്‍ ചെ​യ​ര്‍​മാ​ന്‍ ത​റു​വ​യ് ഹാ​ജി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി. ​സൂ​പ്പി, പി​ആ​ര്‍​ഒ ബ​ഷീ​ര്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്റ് ജ​യേ​ഷ്, ജി​തേ​ഷ് എ​ന്നി​വ​ര്‍ വി​വി​ധ ത​രം കൃ​ഷി രീ​തി​ക​ളെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു.