"ജി​ല്ലാ ക​ള​ക്ട​റു​ടെ ഒ​പ്പം’ പ​രി​പാ​ടി സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് കാ​യ​ണ്ണ​യി​ല്‍
Friday, August 23, 2019 12:31 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളും സ്വീ​ക​രി​ക്കു​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ഒ​പ്പം പ​രി​പാ​ടി സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് ഒ​രു മ​ണി മു​ത​ല്‍ കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ത്തും.
പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഓ​ട്ടി​സം, മെ​ന്‍റ​ല്‍ റി​ട്ടാ​ര്‍​ഡേ​ഷ​ന്‍, സെ​റി​ബ്ര​ല്‍ പാ​ള്‍​സി, മ​ള്‍​ട്ടി​പ്പി​ള്‍ ഡി​സെ​ബി​ലി​റ്റി തു​ട​ങ്ങി ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ സ്വ​ത്തി​നും ജീ​വ​നും സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നാ​യു​ള്ള നി​യ​മാ​നു​സൃ​ത ര​ക്ഷ​ക​ര്‍​തൃ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് (ലീ​ഗ​ല്‍ ഗാ​ര്‍​ഡി​യ​ന്‍​ഷി​പ്പ്) വി​ത​ര​ണ​വും ,നി​രാ​മ​യ ഇ​ന്‍​ഷ്വ​ന്‍​സ് ചേ​ര്‍​ക്കാ​നും പു​തു​ക്കാ​നു​ള​ള അ​വ​സ​ര​വും ഉ​ണ്ടാ​വും. ലീ​ഗ​ല്‍ ഗാ​ര്‍​ഡി​യ​ന്‍​ഷി​പ്പ് അ​പേ​ക്ഷ​ക​ള്‍ കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും വാ​ങ്ങി പൂ​രി​പ്പി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വ​ശം എ​ല്‍​പ്പി​ക്ക​ണം.
മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ്, ജോ​യി​ന്‍റ് ബാ​ങ്ക് പാ​സ് ബു​ക്ക്, ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ കോ​പ്പി​യും, ര​ണ്ട് പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​യും അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ര്‍​പ്പി​ക്ക​ണം.