ക​ക്ക​യം ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റും ഒ​ര​ടി ഉയർത്തും
Friday, August 23, 2019 12:31 AM IST
കോ​ഴി​ക്കോ​ട്: ക​ക്ക​യം ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റും ഒ​ര​ടി വീ​തം തു​റ​ക്കാ​ൻ ജി​ല്ലാ​ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. കു​റ്റ്യാ​ടി പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലും ഉ​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചു.
ക​ക്ക​യം റി​സ​ർ​വോ​യ​റി​ൽ ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ് 2485 അ​ടി​യാ​ണ്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു ഇ​പ്പോ​ഴും മ​ഴ തു​ട​രു​ന്ന​തി​നാ​ൽ റി​സ​ർ​വോ​യ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് ഏ​റ്റ​വും കൂ​ടി​യ ജ​ല നി​ര​പ്പാ​യ 2487 അ​ടി എ​ത്താ​ൻ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ ഷ​ട്ട​ർ ഒ​രു അ​ടി വീ​തം തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണം എ​ന്ന കെ ​എ​സ് ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനിയ​റു​ടെ അ​പേ​ക്ഷ​യെ തു​ട​ർ​ന്നാ​ണ് ഉ​ത്ത​ര​വ്.