മെ​ഡി​.‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മൂ​ട്ട​യും പാ​റ്റ​യും പെ​രു​കു​ന്നു
Friday, August 23, 2019 12:31 AM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മൂ​ട്ട​ശ​ല്യം രൂ​ക്ഷം. വി​ശ്ര​മി​ക്കാ​നും ഉ​റ​ങ്ങാ​നും സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ​യും കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും പ​രാ​തി.
രാ​ത്രി​യാ​യാ​ല്‍ പാ​റ്റ​ക​ളു​ടെ​യും ആ​ക്ര​മ​ണ​ം ഉണ്ടാകും. ഐ​എം​സി​എ​ച്ച് , എം​സി​എ​ച്ച് വാ​ര്‍​ഡു​ക​ള്‍, സ​ര്‍​ജി​ക്ക​ല്‍ വാ​ര്‍​ഡു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ കി​ട​ക്ക​ക​ള്‍, ഫ​ർ​ണീ​ച്ച​ർ, തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം മൂ​ട്ട​ശ​ല്യ​മു​ണ്ട്.
സ​ര്‍​ജ​റി ക​ഴി​ഞ്ഞും മ​റ്റും വി​ശ്ര​മി​ക്കു​ന്ന രോ​ഗി​ക​ളാ​ണ് ഇ​തു​മൂ​ലം ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ വാ​ര്‍​ഡു​ക​ള്‍ ശു​ചീ​ക​രി​ക്കാ​ത്ത​തും കി​ട​ക്ക​ക​ള്‍ മാ​റ്റാ​ത്ത​തു​മാ​ണ് മൂ​ട്ട ശ​ല്യം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണം. മൂ​ട്ട ശ​ല്യം രൂ​ക്ഷ​മാ​കു​മ്പോ​ള്‍ രോ​ഗി​ക​ളെ പു​റ​ത്ത് നി​ര്‍​ത്തി മ​രു​ന്ന് അ​ടി​ക്കു​ക​യാ​യി​രു​ന്നു പ​ണ്ട് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍ രോ​ഗി​ക​ളെ വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്ന് മാ​റ്റു​ന്ന​തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​കൊ​ണ്ട് ഇ​തും നി​ര്‍​ത്തു​ക​യാ​യി​രു​ന്നു.