ഷി​ജോ​യു​ടെ കു​ടും​ബ​ത്തി​നു യൂ​ത്ത് ലീ​ഗി​ന്‍റെ ഒ​രു കൈ ​സ​ഹാ​യം
Saturday, August 24, 2019 12:58 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ചെ​മ്പ​നോ​ട​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ടും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട ഷി​ജോ ഒ​റ്റ​പ്ലാ​ക്ക​ലി​ന്‍റെ കു​ടും​ബ​ത്തി​നു പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് മു​സ്ലിം യൂ​ത്ത് ലീ​ഗ് ഗ്യാ​സ് സ്റ്റൗ​വും പാ​ത്ര​ങ്ങ​ളും ന​ൽ​കി. മു​സ്ലിം ലീ​ഗ്‌ ട്ര​ഷ​റ​ർ ആ​വ​ള ഹ​മീ​ദ് കൈ​മാ​റി.

വാ൪​ഡ് മെംബ൪ സെ​മി​ലി സു​നി​ൽ, നേ​താ​ക്ക​ളാ​യ രാ​ജീ​വ് തോ​മ​സ്, ടോ​മി വ​ള്ളി​ക്കാ​ട്ടി​ൽ, ലൂ​യി​സ് ആ​ന്റ​ണി, ബാ​ബു കാ​ഞ്ഞി​ര​ക്കാ​ട്ടു തൊ​ട്ടി​യി​ൽ, ത​ബ്ഷീ​ർ ചെ​മ്പ​നോ​ട, ന​ദീ​ർ ചെ​മ്പ​നോ​ട എ​ന്നി​വ൪ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.