അധികാരമുറപ്പിക്കാൻ ഭാ​ഷ ഉപയോഗപ്പെടുത്തുന്നു : എം.​എ​ൻ.​കാ​ര​ശേ​രി
Tuesday, September 10, 2019 12:36 AM IST
മു​ക്കം: ഭാ​ഷ​യി​ലൂ​ടെ അ​ധി​കാ​ര സ്ഥാ​ന​മു​റ​പ്പി​ക്കു​ന്ന പ്ര​വ​ണ​ത പ​ണ്ടേ​യു​ണ്ടെ​ന്നും അ​ത് നാം ​ഇ​ന്നും പി​ന്തു​ട​രു​ക​യാ​ണെ​ന്നും ഡോ. എം.​എ​ൻ.​കാ​ര​ശേ​രി.
കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീസ് പി​എ​സ്‌സി ​പ​രീ​ക്ഷ​യ്ക്ക് മ​ല​യാ​ള​ത്തി​ലും ചോ​ദ്യ​പ്പേ​പ്പ​ർ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് മു​ക്ക​ത്ത് ന​ട​ന്ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ ഭാ​ഷാ ന​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​അ​ത് മ​ല​യാ​ള​ത്തെ പ്രേ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​മേ​ധാ​വി​ത്വം ഇ​ന്നും ഇം​ഗ്ലീ​ഷാ​ണ് പി​ന്തു​ട​രു​ന്ന​ത്. അ​ധി​കാ​രം കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന​ത് ഭാ​ഷ ഉ​പ​യോ​ഗി​ച്ചാ​ണ്.
മു​ക്കം മ​ല​യാ​ള ഐ​ക്യ​വേ​ദി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മു​നിസി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി . ​കു​ഞ്ഞ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ വി.​കെ. വി​നോ​ദ്,സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് പി.​ഗി​രീ​ഷ്,പി.​സു​രേ​ഷ്,കാ​ഞ്ച​ന​മാ​ല,മു​ക്കം ഭാ​സി, എ.​വി.​സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.