കൂ​ട്ടാ​യി​യി​ൽ അ​ജ്ഞാ​ത ജീ​വി​യു​ടെ കാ​ൽ​പാ​ടു​ക​ൾ
Tuesday, September 10, 2019 12:38 AM IST
തി​രൂ​ർ : കൂ​ട്ടാ​യി കോ​ത​പ​റ​ന്പി​നു സ​മീ​പം ഭീതി പടർത്തി അ​ജ്ഞാ​ത ജീ​വി​. ക​നോ​ലി ക​നാ​ലി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന പ​ട്ട​ത്ത് റ​ഫീ​ക്കാണ് വീ​ട്ടുവ​രാ​ന്ത​യി​ലി​രി​ക്കു​ന്പോ​ൾ അ​ജ്ഞാ​ത ജീ​വി​യെ ക​ണ്ട​ത്. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോടെ​യാ​ണ് സം​ഭ​വം.
ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇവിടെയുള്ള കാ​ൽ​പ്പാടുകൾ കാ​ട്ടു​പൂ​ച്ച​യു​ടേ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
ഞാ​യ​റാ​ഴ്ച രാ​ത്രി സ​മാ​ന​സം​ഭ​വം ആ​ശാ​ൻ​പ​ടി​യി​ലും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ജ്ഞാ​ത ജീ​വി​യു​ടെ കാ​ൽ​പാ​ടു​ക​ൾ ഇ​ന്ന​ലെ​യും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.