വ​നി​താ ശാ​ക്തീ​ക​ര​ണത്തിന് പ​ദ്ധ​തി​യു​മാ​യി മു​സ്ലിം ലീ​ഗ്
Wednesday, September 11, 2019 12:23 AM IST
താ​മ​ര​ശേ​രി: വ​നി​ത​ക​ള്‍​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ​ഹു​മു​ഖ പ​ദ്ധ​തി​ക​ളു​മാ​യി താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ത​ച്ചം​പൊ​യി​ല്‍ ടൗ​ണ്‍ മു​സ്ലിം ലീ​ഗ് ,വ​നി​താ ലീ​ഗ് ക​മ്മി​റ്റി​ക​ള്‍ രം​ഗ​ത്ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹ​രി​ത ലേ​ഡീ​സ് ടെയ്​ല​റിം​ഗ് ട്രെ​യി​നി​ംഗ് സെ​ന്‍റ​ര്‍ എ​ന്ന​പേ​രി​ല്‍ സൗ​ജ​ന്യ ത​യ്യ​ല്‍ പ​രി​ശീ​ല​ന​കേ​ന്ദ്രം ആ​രം​ഭി​ച്ചു.
വ​നി​താ കാ​റ്റ​റിംഗ് സെ​ന്‍റ​റും പ്ര​ദേ​ശ​ത്തെ കി​ട​പ്പു​രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​ന് വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​റും ആ​രം​ഭി​ച്ചി​ട്ടു​ണ്ട് . ഹ​രി​ത ലേ​ഡീ​സ് ടെയ്‌ല​റിം​ഗ് ട്രെ​യി​നി​ംഗ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ന്‍ എം​എ​ല്‍​എ സി. ​മോ​യി​ന്‍​കു​ട്ടി നി​ര്‍​വ്വ​ഹി​ച്ചു​. എ.​കെ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.