കൂ​ട​ര​ഞ്ഞി സ്കൂ​ളി​ൽ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് ക്യാ​മ്പ്
Wednesday, September 11, 2019 12:23 AM IST
കൂ​ട​ര​ഞ്ഞി: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി കു​ട​ര​ഞ്ഞി പോ​സ്റ്റാ​ഫീ​സ് ക​വ​ല​യും ന​ല്ല പാ​ഠം ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡും വൃ​ത്തി​യാ​ക്കി. ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൗ​ട് മാ​സ്റ്റ​ർ​മാ​രാ​യ പി.എം.അ​ബ്ദു​നാ​സ​ർ, ചി​ന്തു രാ​ജ്, സി. ​ഷാ​രോ​ൺ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. അ​ഡ്വ​ഞ്ച​ർ ആ​ക്ടി​വി​റ്റി, ടാ​ല​ന്‍റ് ടെ​സ്റ്റ്, ഗ്രൂ​പ്പ് ഗൈം, ​സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് തു​ട​ങ്ങി​യ വി​വി​ധ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ട​ത്തി.