ചു​ര​ത്തി​ൽ ക​ണ്ടയ്ന​ർ കു​ടു​ങ്ങി ; ഒ​രു മ​ണി​ക്കൂ​ർ ഗ​താ​ഗ​തം സ്തം​ഭി​ച്ചു
Wednesday, September 11, 2019 12:24 AM IST
താ​മ​ര​ശേ​രി: ചു​ര​ത്തി​ൽ ക​ണ്ടയ്ന​ർ കു​ടു​ങ്ങി ഒ​രു മ​ണി​ക്കൂ​ർ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഇന്നലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ ആ​റാം വ​ള​വി​ലാ​ണ് സം​ഭ​വം.​ഡീ​സ​ൽ തീ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ക​ണ്ടെ​യ്ന​ർ ന​ടു​റോ​ഡി​ൽ കു​ടു​ങ്ങി​യ​ത് . ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സു​മെ​ത്തി​യാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്.

വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം നി​ര്‍​വ​ഹി​ച്ചു

പേ​രാ​മ്പ്ര: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മറ്റ് സ്‌​പോ​ണ്‍​സ​ര്‍​മാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ചെ​മ്പ​നോ​ട​യി​ല്‍ നി​ര്‍​മ്മി​ച്ച നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള അ​ഞ്ച് വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ ദാ​നം മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു.
ചെ​മ്പ​നോ​ട സ്വ​ദേ​ശി ഡോ​ക്ട​ര്‍ വി.​കെ. മ​നോ​ജ് ക​ഴി​ഞ്ഞ​വ​ര്‍​ഷം നി​ര്‍​ധ​ന​രാ​യ 13 കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ ഒ​രേ​ക്ക​ര്‍ ഭൂ​മി​യി​ല്‍ പൂ​ര്‍​ത്തി​യാ​യ ഏ​ഴ് വീ​ടു​ക​ളി​ല്‍ അ​ഞ്ചു വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​ന​മാ​ണ് മ​ന്ത്രി നി​ര്‍​വ​ഹി​ച്ച​ത്.