പൂ​ക്കാ​ട് ക​ലാ​ല​യം ആ​വ​ണി​പ്പൂ​വ​ര​ങ്ങി​ന് തി​രു​വോ​ണ നാ​ളി​ൽ തി​ര​ശീല ഉ​യ​രും
Wednesday, September 11, 2019 12:27 AM IST
കൊ​യി​ലാ​ണ്ടി: പൂ​ക്കാ​ട് ക​ലാ​ല​യത്തിന്‍റെ 45-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​മാ​യ ആ​വ​ണി​പ്പൂ​വ​ര​ങ്ങ് ഇ​ന്ന് മു​ത​ല്‍ 14 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​തി​ന് ആ​ഘോ​ഷ​ത്തി​ന് പ​താ​ക ഉ​യ​രും. തു​ട​ര്‍​ന്ന് പൂ​ക്കാ​ട് ക്വി​റ്റ് ഇ​ന്ത്യാ സ്മാ​ര​ക​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന. 12 ന് ​രാ​വി​ലെ ഒ​ന്‍​പ​തി​ന് നെ​ഹ്‌​റു യു​വ​കേ​ന്ദ്ര​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ യൂ​ത്ത് പാ​ര്‍​ല​മെ​ന്‍റ് പ​ന്ത​ലാ​യ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​എം.​ശോ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കി​ട്ട് ച​രി​ത്ര​ച്ചു​മ​ര്‍ സ​മ​ര്‍​പ്പ​ണം ആ​ര്‍​ക്കി​ടെ​ക്ട് ആ​ര്‍.​കെ.​ര​മേ​ഷ് നി​ര്‍​വഹി​ക്കും. 13 രാ​വി​ലെ ക​ലാ​പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങും.
വൈ​കിട്ട് സാം​സ്‌​കാരി​ക സ​മ്മേ​ള​നം കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ദാ​സ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​വി പ്രൊ​ഫ. വീ​രാ​ന്‍​കു​ട്ടി പ​ങ്കെ​ടു​ക്കും.14​ന് സ​മാ​പ​ന സ​മ്മേ​ള​നം ക​ഥാ​കാ​ര​ന്‍ സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​നി​മാ സം​വി​ധാ​യ​ക​ന്‍ മ​നു അ​ശോ​ക​ന് സ്വീ​ക​ര​ണം ന​ല്‍​കും. രാ​ത്രി നാ​ട​കം സ്‌​നേ​ഹ​ഭാ​രം. പൂ​ക്കാ​ട് ക​ലാ​ല​യ​ത്തി​ന്‍റെ സം​ഗീ​തോ​ത്സ​വം 29 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ ഏ​ഴ് വ​രെ ന​ട​ക്കും. പൂ​ക്കാ​ട് ക​ലാ​ല​യ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​ണ് ച​രി​ത്ര​ചുമ​രി​ല്‍ ഇ​ടം​പി​ടി​ച്ച​ത്. ആ​ര്‍​ട്ടി​സ്റ്റ് യു.​കെ.​രാ​ഘ​വ​ന്‍,ശ​ശി​കോ​ട്ട്,സു​രേ​ഷ് ഉ​ണ്ണി,കെ.​വി.​ബി​ജു,ഏ.​കെ.​ര​മേ​ശ്,തു​ട​ങ്ങി മു​പ്പ​തോ​ളം ചി​ത്ര​കാ​ര​ന്‍​മാ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്ര​മ​തി​ല്‍ തീ​ര്‍​ത്ത​ത്. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ യൂ.​കെ.​രാ​ഘ​വ​ന്‍,കെ.​ശ്രീ​നി​വാ​സ​ന്‍ ,ശി​വ​ദാ​സ് പൊ​യി​ല്‍​ക്കാ​വ്,ബാ​ല​ന്‍ കു​നി​യി​ല്‍,കെ.​രാ​ജ​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.