തെ​രു​വി​ല്‍ അ​ല​യു​ന്ന​വ​ര്‍​ക്ക് ഓ​ണ​സ​ദ്യ
Wednesday, September 11, 2019 12:27 AM IST
കോ​ഴി​ക്കോ​ട്: തെ​രു​വി​ന്‍റെ മ​ക്ക​ള്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തെ​രു​വി​ല്‍ അ​ല​യു​ന്ന പ​ട്ടി​ണി പാ​വ​ങ്ങ​ള്‍​ക്ക് ഓ​ണ​സ​ദ്യ ഒ​രു​ക്കും. ഇ​ന്ന് രാ​വി​ലെ 10.30.ന് ​കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി​യി​ലാ​ണ് ഓ​ണ സ​ദ്യ ഒ​രു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷ​വും ഓ​ണ​ത്തി​ന് തെ​രു​വി​ല്‍ അ​ല​യു​ന്ന​വ​ര്‍​ക്കാ​യി വി​ഭ​വ​സ​മൃ​ദ​മാ​യ ഓ​ണ സ​ദ്യ ഒ​രു​ക്കി​യി​രു​ന്നു. പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.

ഓ​ണ​സ​ദ്യ​യും ഓ​ണ​ക്കോ​ടി​യും
നൽകി

കോഴിക്കോട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വാ​ർ​ഡു​ക​ളി​ൽ കി​ട​ക്കു​ന്ന അ​നാ​ഥ​ർ​ക്ക്, ഹോ​സ്പി​റ്റ​ലി​ലെ വോള​ണ്ടി​യേ​ഴ്സ് ഓ​ണ​സ​ദ്യ​യും ഓ​ണ​ക്കോ​ടി​യും വി​ത​ര​ണം ചെ​യ്തു.
സൂ​പ്ര​ണ്ട് സ​ജി​ത്ത് കു​മാ​ർ, കോ​ർ​പ്പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ മീ​ര ദ​ർ​ശ​ക് തുടങ്ങിയവർ പ​ങ്കെ​ടു​ത്തു .