ജീ​പ്പി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നയാൾ മ​രി​ച്ചു
Thursday, September 12, 2019 10:27 PM IST
വ​ട​ക​ര: നി​യ​ന്ത്ര​ണം വി​ട്ട് പാ​ഞ്ഞെ​ത്തി​യ ജി​പ്പി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ര​ണ്ടാ​ഴ്ച​യോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നയാൾ‍ മ​രി​ച്ചു. മേ​പ്പ​യി​ല്‍ മ​ട​വ​ന്‍​ചാ​ലി​ല്‍ മാ​പ്പ നാ​രാ​യ​ണ​ന്‍ (78) ആ​ണ് മ​രി​ച്ച​ത്. മേ​പ്പ​യി​ല്‍ ഓ​വു​പാ​ല​ത്തി​നു സ​മീ​പ​ത്താ​ണ് നി​യ​ന്ത്ര​ണം വി​ട്ട ജീ​പ്പി​ടി​ച്ച് ഇ​ദ്ദേ​ഹ​ത്തി​നും ഒ​രു സ​ത്രീ​ക്കും പ​രി​ക്കേ​റ്റ​ത്.

ഭാ​ര്യ: ജാ​ന​കി. മ​ക്ക​ള്‍ : എം.​സി ബാ​ല​കൃ​ഷ്ണ​ന്‍ (അ​ധ്യാ​പ​ക​ന്‍ , ചാ​ല​പ്പു​റം ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍, കോ​ഴി​ക്കോ​ട്), ജ​യ​ശ്രീ, സ​ജീ​വ​ന്‍ (വി​ല്ലേ​ജ് ഓ​ഫി​സ്, ക​തി​രൂ​ര്‍ ). മ​രു​മ​ക്ക​ള്‍: ബി​ന്ദു (കെ​ഡി​സി ബാ​ങ്ക്, വി​ല്യാ​പ്പ​ള്ളി), രാ​ജ​ന്‍ കൂ​ത്താ​ളി, ബി​ന്ദു മ​ട​പ്പ​ള്ളി. സ​ഹോ​ദ​ര​ങ്ങ​ള്‍ : ല​ക്ഷ്മി കു​ട്ടോ​ത്ത്, ബാ​ല​ന്‍, രാ​മ​ന്‍ (ക​ച്ച​വ​ടം), നാ​ണു, ജാ​നു, കാ​ര്‍​ത്ത്യാ​യ​നി. സ​ഞ്ച​യ​നം ചൊ​വ്വ.