ചർച്ചാ സംഗമം
Saturday, September 14, 2019 12:18 AM IST
തി​രു​വ​മ്പാ​ടി: പ്ര​കൃ​തി​യി​ൽ മ​നു​ഷ്യ​ൻ ന​ട​ത്തി​യ വ​ഴി​വി​ട്ട ഇ​ട​പെ​ട​ലു​ക​ളാ​ണ് പ്ര​ള​യ​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലുണ്ടായ വ​ൻ നാ​ശ​ന​ഷ്ട​ങ്ങൾക്കു കാ​ര​ണ​മെന്ന് വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തി​രു​വ​മ്പാ​ടി​യി​ൽ ന​ട​ത്തി​യ 'പ്ര​ള​യാ​ന​ന്ത​ര തി​രു​വ​മ്പാ​ടി അ​തി​ജീ​വ​ന വ​ഴി​ക​ൾ' തു​റ​ന്ന ച​ർ​ച്ച സം​ഗ​മം വിലയിരുത്തി.
ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​സ്ലം ചെ​റു​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​പി. മോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​സ്ഥി​തി കൂ​ട്ടാ​യ്മ ജി​ല്ലാ ക​ൺ​വീ​ന​ർ എ.​എ​സ്. ജോ​സ്, മു​ക്കം ന​ഗ​ര സ​ഭ അം​ഗം എ. ​അ​ബ്ദു​ൽ ഗ​ഫൂ​ർ, ആ​വാ​സ് പ്ര​തി​നി​ധി സു​ന്ദ​ര​ൻ എ. ​പ്ര​ണ​വം, സൗ​പ​ർ​ണ്ണി​ക ക്ല​ബ് പ്ര​തി​നി​ധി ജോ​മോ​ൻ ലൂ​ക്കോ​സ്, തു​മ്പ​ക്കോ​ട്ട് മ​ല സം​ര​ക്ഷ​ണ സ​മി​തി ക​ൺ​വീ​ന​ർ ദി​വാ​ക​ര​ൻ കോ​ക്കോ​ട്, ച​ന്ദ്ര​ൻ ക​ല്ലു​രു​ട്ടി, പി.​എം. അ​ബ്ദു​നാ​സ​ർ, ഗ​ഫൂ​ർ ക​ള​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നീ​ന്ത​ൽ മ​ത്സ​രം

മു​ക്കം: സോ​ളി​ഡാ​രി​റ്റി മാ​വൂ​ർ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ന്നമം​ഗ​ല്ലൂ​രി​ലെ കു​ള​ത്തി​ൽ നീ​ന്ത​ൽ മ​ത്സ​രം നടത്തി. സം​സ്ഥാ​ന പ​രി​സ്ഥി​തി സാ​ക്ഷ​ര ക​ലാ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. മു​പ്പ​ത് പേ​ർ പങ്കെടുത്തു.
ജാ​ബി​ർ പു​ൽ​പ്പ​റ​മ്പ് ഒ​ന്നാം സ്ഥാ​നം നേ​ടി. ഷാ​ദ് മു​ഹ​മ്മ​ദ്, തു​ഫൈ​ൽ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​കെ. ഫാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ര അ​ധ്യ​ക്ഷ​ത വഹിച്ചു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ ഷ​ഫീ​ഖ് മാ​ടാ​യി, ഗ​ഫൂ​ർ, സോ​ളി​ഡാ​രി​റ്റി ജി​ല്ലാ സെ​ക്ര​ട്ട​റി സി​റാ​ജു​ദ്ദി​ൻ ഇ​ബ്നു ഹം​സ, ടി.​എ​ൻ. അ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.