മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വിതരണം ചെയ്തു
Sunday, September 15, 2019 1:53 AM IST
തി​രു​വ​മ്പാ​ടി: സംസ്ഥാന ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ജ​ന​കീ​യ മ​ത്സ്യ​കൃഷി വ്യാ​പ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെം​ബ​ർ​മാ​രാ​യ സ്മി​താ ബാ​ബു, സു​ഹ​റ മു​സ്ത​ഫ, ബി​ന്ദു ജെ​യിം​സ്, ഫി​ഷ​റീ​സ് പ്ര​മോ​ട്ട​ർ​മാ​രാ​യ ബി​ന്ദു ഹ​രി​ദാ​സ്, സ​ന്തോ​ഷ് കൊ​ടു​വ​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ്വ​ന്ത​മാ​യി കു​ള​മു​ള്ള 80 ക​ർ​ഷ​ക​ർ​ക്ക് 21,200 മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത​ു. ഇ​വ​യ്ക്കാ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ളും തീ​റ്റ​യും സൗ​ജ​ന്യ​മാ​യി ന​ൽ​കുമെന്ന് അധികൃതർ അറിയിച്ചു.