ക​ക്കൂ​സ് മാ​ലി​ന്യം ഓ​ട​യി​ൽ ഒ​ഴു​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം
Sunday, September 15, 2019 1:53 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി ടൗ​ണി​ൽ മ​ത്സ്യ മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ നി​ന്നും ക​ക്കൂ​സ് മാ​ലി​ന്യം ഓ​ട​യി​ൽ ഒ​ഴു​ക്കി​യ​തി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും. സെ​പ്റ്റി​ക് ടാ​ങ്കി​ൽ നി​ന്നും സം​സ്ഥാ​ന പാ​ത​യി​ലെ ഓ​ട​യി​ലേ​ക്കാ​ണ് മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​ത്. മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​മു​റി​ക​ളു​മു​ണ്ട്. പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ ക​ല്ലാ​ച്ചി മേ​ഖ​ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.