ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്രവർത്തനരഹിതം
Sunday, September 15, 2019 1:55 AM IST
കു​റ്റ്യാ​ടി: ടൗ​ൺ ജം​ഗ്ഷ​നി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യി. വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് കാ​ര​ണം ടൗ​ണി​ൽ എ​ത്തു​ന്ന​വ​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലും ടൂ​റി​സ്റ്റ് ബ​സു​ക​ളി​ലും കു​റ്റ്യാ​ടി​യി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ ക​ണ​ക്‌​ഷ​ൻ ബ​സ് കാ​ത്ത് പു​ല​രു​ന്ന​ത് വ​രെ ഇ​രു​ട്ടി​ൽ ക​ഴി​യേ​ണ്ട സ്ഥി​തി​യാ​ണ്. ടൗ​ണി​ൽ തെ​രു​വു​നാ​യ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്.