സ​നാ​ത​ന​ധ​ർ​മങ്ങ​ൾ ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണം: ടി.​പി. സെ​ൻ​കു​മാ​ർ
Sunday, September 15, 2019 1:58 AM IST
തി​രു​വ​മ്പാ​ടി: എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ല​ഞ്ഞി​ക്ക​ൽ ദേ​വി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ഗു​രു​ദേ​വ ജ​ന്മ​ദി​നാ​ഘോ​ഷം ര​ണ്ടാം ദി​വ​സ​ത്തെ പ​രി​പാ​ടി മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​തീ​യ സ​നാ​ത​ന ധ​ർ​മ്മ​ത്ത​ക്കു​റി​ച്ച് അ​ദ്ദേ​ഹം ക്ലാ​സെ​ടു​ത്തു. സ​നാ​ത​ന​ധ​ർ​മ്മം മ​നു​ഷ്യ​ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്ന് സെ​ൻ​കു​മാ​ർ പ​റ​ഞ്ഞു. മ​നു​ഷ്യ​ജീ​വി​ത​ത്തി​ലെ തി​രി​ച്ച​റി​യാ​ത്ത യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ മ​നഃ​ശാ​സ്ത്ര​ത്തി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ൽ മ​ന​ശാ​സ്ത്ര വി​ദ​ഗ്ധ​ൻ ഡോ. ​സു​രേ​ഷ് തോ​ന്ന​യ്ക്ക​ൽ ക്ലാ​സെ​ടു​ത്തു.
കേ​ര​ള ന​വോ​ത്ഥാ​ന​വും എ​സ്എ​ൻ​ഡി​പി​യും എ​ന്ന വി​ഷ​യ​ത്തി​ൽ യോ​ഗം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി രാ​ജ​ൻ മ​ഞ്ചേ​രി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗി​രി പാ​മ്പ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ. ശ്രീ​ധ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ.​അ​പ്പു​ക്കു​ട്ട​ൻ, വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് രാ​ധാ രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ലീ​ല ഗോ​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ശാ​ന്തി ഹ​വ​നം, ഗു​രു​പൂ​ജ എ​ന്നി​വ​യ്ക്ക് മേ​ൽ​ശാ​ന്തി എ​ൻ.​എ​സ്.​ര​ജീ​ഷ്, ശാ​ന്തി ഷാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.