സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും
Monday, September 16, 2019 12:08 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി ജ​ന​മൈ​ത്രി പോ​ലീ​സ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന​വും 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്കാണ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്. കി​ഴ​ക്കോ​ത്ത് ക​ച്ചേ​രി​മു​ക്ക് ദാ​റു​ല്‍ ഹു​ദാ മ​ദ്ര​സ​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​ച​ന്ദ്ര​മോ​ഹ​ന്‍ ക്ലാ​സെ​ടു​ത്തു. ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍ സി​പി​ഒ രാ​ജേ​ഷ്, എ​സ്‌​സി​പി​ഒ സ​ജി​ഷ, രാ​ജ​ല​ക്ഷ്മ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 25 പേ​ര്‍​ക്ക് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​ം ചെയ്തു.