സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 17, 2019 12:40 AM IST
കോ​ട​ഞ്ചേ​രി: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ കോ​ഴി​ക്കോ​ട് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 13-ാമ​ത് വാ​ർ​ഷി​ക ദി​നാ​ച​ര​ണം, പു​തു​ക്കി​പ്പ​ണി​ത സെ​ന്‍റ് മേ​രീസ് ജ്ഞാ​നോ​ദ​യ ഇം​ഗ്ലീ​ഷ് സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും കാ​തോ​ലി​ക്കാ ആ​ബൂ​ൻ മോ​ർ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ നി​ർ​വ​ഹി​ച്ചു.
കോ​ഴി​ക്കോ​ട് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത പൗ​ലോ​സ് മാ​ർ ഐ​റേ​നി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് ഭ​ദ്രാ​സ​ന യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ നി​ർ​മ്മി​ച്ച് ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും, രോ​ഗീ​സ​ഹാ​യ വി​ത​ര​ണ​വും ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വഹി​ച്ചു. ശു​ശ്രൂ​ഷ​യി​ൽ നി​ന്നും വി​ര​മി​ച്ച ഫാ. ​ജേ​ക്ക​ബ് കോ​ക്കാ​പ്പ​ള്ളി​ൽ, ഫാ. ​മ​ർ​ക്കോ​സ് അ​റ​ക്ക​ൽ, ഫാ. ​തോ​മ​സ് പു​ല്യാ​ട്ടേ​ൽ എ​ന്നി​വ​രെ​യും 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​രെ​യും, പ്ര​ധാ​ന ശു​ശ്രൂ​ഷ​ക​രേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
പ്ര​ള​യ​ദു​രി​താ​ശ്വാ​സ ഭ​വ​ന നി​ർ​മ്മാ​ണ ഫ​ണ്ട് ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ മു​ക്കം മു​ഹ​മ്മ​ദ് നി​ർ​വ​ഹി​ച്ചു.
മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​ത്തി​ന് വി​വി​ധ​ത​ല​ങ്ങ​ളി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച​വ​ർ​ക്ക് ഉ​ള്ള അ​വാ​ർ​ഡ് വി​ത​ര​ണം കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് മു​ൻ എം​എ​ൽ​എ മോ​യി​ൻ​കു​ട്ടി വി​ത​ര​ണം ചെ​യ്തു. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ഗ​സ്റ്റി പ​ല്ലാ​ട്ട്, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം അ​ന്ന​മ്മ മാ​ത്യു, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​സ്ക​റി​യ ഈ​ന്ത​ലാം​കു​ഴി​യി​ൽ, വൈ​ദീ​ക സെ​ക്ര​ട്ട​റി ഫാ. ​അ​നീ​ഷ്, ഷെ​വ​ലി​യ​ർ ചാ​ക്കു​ണ്ണി. ജ​യിം​സ് പു​ത്ത​ൻ ക​ള​പ്പു​ര​യി​ൽ, കെ.​എം. പൗ​ലോ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം​ങ്ങ​ളാ​യ ത​മ്പി പ​റ​ക​ണ്ടം, സി​ജി ബി​ജു, ബി​ന്ദു​ജോ​ർ​ജ്, റൂ​ബി ത​മ്പി, ഇ.​ജെ. മ​നു, പി​ടി​എ പ്ര​തി​നി​ധി സി​സ എം ​ജോ​ർ​ജ്ജ്, ഷാ​ജു പു​ത്ത​ൻ​ക​ള​പ്പു​ര​യി​ൽ, ഷാ​ജി മ​ണ്ണ​ക​ത്ത് പ്രി​ൻ​സി​പ്പ​ൽ ഫാ. ​റെ​ജി കോ​ലാ​നി​ക്ക​ൽ, ഭ​ദ്രാ​സ​ന ജോ. ​സെ​ക്ര​ട്ട​റി ബേ​ബി ജേ​ക്ക​ബ് പീ​ടി​യേ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.