രൂ​പ​താ സാ​ഹി​ത്യോ​ത്സ​വം 21ന്
Tuesday, September 17, 2019 12:41 AM IST
തി​രു​വ​മ്പാ​ടി: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി താ​മ​ര​ശേ​രി രൂ​പ​ത ക​മ്മി​റ്റി​യു​ടെ​യും കോ​ർ​പ്പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പ​ത​യി​ലെ സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ത്വ​വി​ക​സ​ന- ല​ഹ​രി​വി​രു​ദ്ധ ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​താ സാ​ഹി​ത്യോ​ത്സ​വം 21 ശ​നി​യാ​ഴ്ച തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ എ​ന്നീ സോ​ണ​ൽ സെ​ന്‍റ​റു​ക​ളി​ൽ ന​ട​ക്കും.
യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​സം​ഗം, ഉ​പ​ന്യാ​സം, ക​ഥാ​ര​ച​ന, ക​വി​താ ര​ച​ന,പോ​സ്റ്റ​ർ ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്കി​റ്റ് മ​ത്സ​ര​വും ഉ​ണ്ട്. ഒ​രു സ്കൂ​ളി​ൽ നി​ന്നും ഒ​രി​ന​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.
ഒ​രാ​ൾ​ക്ക് സ്കി​റ്റ് ഒ​ഴി​കെ ര​ണ്ട് ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം. സ്കൂ​ളു​ക​ൾ​ക്ക് ഇ​ഷ്ട​മു​ള്ള സെ​ന്‍റ​റി​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. സ്കി​റ്റ്, പ്ര​സം​ഗം എ​ന്നീ മ​ത്സ​ര​ങ്ങ​ൾ സോ​ണ​ൽ ത​ല​ത്തി​ൽ മാ​ത്ര​മാ​യി​രി​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 9048475759.